
ചെങ്ങന്നൂർ: അവിഭക്ത കേരളാ കോൺഗ്രസ് കാലത്ത് കേരള വിദ്യാർത്ഥി കോൺഗ്രസ് (കെ.എസ്.സി) നേതാക്കളായിരുന്നവർ മുൻ
സംസ്ഥാന പ്രസിഡന്റ് തോമസ് കുതിരവട്ടം എക്സ് എം.പിയുടെ കല്ലിശ്ശേരിയിലെ വസതിയിൽ ഒന്നുചേർന്ന് കെ.എസ്.സിയുടെ ജന്മദിനം ആഘോഷിച്ചു.
കെഎസ് സി മുൻ പ്രസിഡന്റും മുൻമന്ത്രിയുമായ ടി.എം. ജേക്കബിന്റെ മകൾ അമ്പിളി ജേക്കബ്, തോമസ് കൂതിരവട്ടത്തിന് മധുരം നൽകി സംഗമത്തിന് തുടക്കം കുറിച്ചു.
മുൻപ്രസിഡന്റ്മാരായ അഡ്വ. സ്റ്റീഫൻ ചാമപ്പറമ്പിൽ, അഡ്വ.പി.സി ജോസഫ് (ടെൽക്ക് ചെയർമാൻ) ജനറൽ സെക്രട്ടറി വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന ഭാരവാഹികളായിരുന്ന ജോർജ് കുന്നപ്പുഴ, സഖറിയ കരുവേലിൽ, വിജയ വർഗീസ്, ഡോ ഷിബു ഉമ്മൻ, ജൂണി കുതിരവട്ടം,ജോയി തോമസ് പാല, ജിജി എബ്രഹാം, അഡ്വ.പി.ജി ഗീവർഗീസ്,
ബിനു ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
മുഖ്യസംഘാടകനും മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന
ഡിജോ കാപ്പൻ കാർ അപകടത്തിൽ പെട്ട് തിരുവനന്തപുരം പി.ആർ.എസ്. ഹോസ്പിറ്റലിൽ ചികിത്സയിലായതിനാലാണ് കോട്ടത്ത് വിപുലമായി നടത്താനിരുന്ന സംഗമം
തോമസ് കുതിരവട്ടത്തിന്റെ വസതിയിലേയ്ക്ക് മാറ്റിയത്. ഡിജാ കാപ്പനെ തിങ്കളാഴ്ച വെല്ലൂരിലേക്ക് കൊണ്ടുപോകും.











