11:29am 13 November 2026
NEWS
അമ്മയുടെ മരണത്തിലും ഉലയാതെ, സുജാത മഹാപത്ര നൃത്തവേദിയിൽ
19/09/2025  10:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അമ്മയുടെ മരണത്തിലും ഉലയാതെ, സുജാത മഹാപത്ര നൃത്തവേദിയിൽ

രണ്ട് ദിവസം മുമ്പാണ് പ്രശസ്ത ഒഡീസ്സി നർത്തകി സുജാത മഹാ പത്രയുടെ അമ്മ മരണപ്പെട്ടത്. ദുഃഖം ഉള്ളിൽ ഒതുക്കികൊണ്ട് കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവ വേദിയിൽ സുജാത ചുവടു വെച്ചു. അവരുടെ ഓരോ ചുവടും അർപ്പണത്തിൻ്റെയും സ്വയംസമർപ്പണത്തിൻ്റെയും പ്രതീകമായിരുന്നു. നൃത്തത്തിൽ അലിഞ്ഞുചേർന്നുള്ള അവരുടെ അവതരണത്തെ അങ്കമാലി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. 'അമ്മയായിരുന്നു ആദ്യ ഗുരുവെന്ന് ഒഡീസ്സി അവതരണത്തിന് ശേഷം സുജാത മഹാപത്ര  പറഞ്ഞു.  അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും ഉപഹാരം നല്കി സുജാത മഹാപത്രയെ ആദരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img