06:15am 11 November 2026
NEWS
മുൻകാല KSU കൂട്ടായമയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം 2025
08/09/2025  05:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുൻകാല KSU കൂട്ടായമയുടെ ആഭിമുഖ്യത്തിൽ

കൊച്ചി : മുൻകാല KSU കൂട്ടായമയുടെ ആഭിമുഖ്യത്തിൽ ഫോർട്ടു കൊച്ചി "സിറിസ് ഹാളിൽ" വെച്ച് നടന്ന "ഓണാഘോഷം - 2025"മുൻ മന്ത്രി ശ്രീ ഡോമിനിക്ക് പ്രസന്റേഷൻ ഉൽലാടനം നിർവഹിച്ചു. മഹാബലിയുടെ ഭരണം വെച്ച് മാറ്റുരച്ച് നോക്കുമ്പോൾ ഇന്ന് നിലവിലിരിക്കുന്ന ഭരണം തീർത്തും ജനവിരുദ്ധമാണെന്നു പോലിന് മർദ്ദനമേററ് കർണ്ണപടം പൊട്ടിയ സുജിത്തിന്റെയും മറ്റും ഉദാഹരണങ്ങൾ ചൂണ്ടികാട്ടി ശ്രി ടൊമിനിക്ക് പ്രസന്റേഷൻ വിശദികരിച്ചു. സാജൻ മണ്ണാളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.വെറ്ററൻ സ്പോർട്ടസ് മാരത്തോൺ ജേതാവ് ശ്രി ജോർജ്ജ് ബെനഡിക്റ്റിനെയും, ബാങ്കോക്ക് തോംസൺ ഫേലോപ്പിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട
അദ്ധ്യാപിക ശ്രീമതി പാൻസി ഫ്രാൻസിസിനെയും ചടങ്ങിൽ ആദരിച്ചു. മുൻ മേയർ ശ്രി ടോണി ചമ്മിണി, ശ്രി ജേക്കബ്.കൗണസിലർ ശ്രീമതി ഷൈലാ  തദ്യാവുസ് ശ്രി റോഷൻ, ശ്രി ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു  കൊണ്ട് സംസാരിച്ചു. ചടങ്ങിന് ശേഷം ഓണസദ്യയും അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഓണപ്പാട്ടുകളും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img