10:19pm 13 August 2026
NEWS
പതിനേഴുകാരി ഗർഭിണിയാണെന്ന തെറ്റായ പരിശോധനാഫലം നൽകി; സർക്കാർ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണം
12/08/2026  06:51 PM IST
nila
പതിനേഴുകാരി ഗർഭിണിയാണെന്ന തെറ്റായ പരിശോധനാഫലം നൽകി; സർക്കാർ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണം

മുംബൈ: ആർത്തവ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ 17കാരിക്ക് ഗർഭിണിയാണെന്ന തെറ്റായ പരിശോധനാഫലം നൽകിയതായി ആരോപണം. മഹാരാഷ്ട്രയിലാണ് സംഭവം. താനെ ജില്ലയിലെ കല്യാൺ-ഡോംബിവ്‌ലി മേഖലയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിക്കെതിരെയാണ് ഗുരുതര പരാതി ഉയർന്നിരിക്കുന്നത്.

ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ഡോക്ടർമാർ മൂന്ന് തവണ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പരിശോധനാഫലം ഗർഭിണിയാണെന്ന് വന്നതോടെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു.

റിപ്പോർട്ട് ലഭിച്ചതോടെ ആശങ്കയിലായ കുടുംബം പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗർഭിണിയല്ലെന്ന് വ്യക്തമായത്. തുടർന്ന് ആർത്തവ സംബന്ധമായ അസുഖത്തിന് ആവശ്യമായ ചികിത്സ നൽകി പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.

സർക്കാർ ആശുപത്രിയിലെ പരിശോധനാ നടപടികളിലും ഫലത്തിന്റെ കൃത്യതയിലും സംശയം ഉന്നയിച്ച് കുടുംബം പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി. പരാതിയുടെ അടിസ്ഥാനത്തിൽ കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img