
ഹക്കിം പി ബി കെ മൗലവി ഫൗണ്ടേഷനും കേരള വികാസ് മധ്യയും ചേർന്ന് സംഘടിപ്പിച്ച ഹക്കിം പി ബി കെ മൗലവി സ്മാരക, പ്രഥമ യുനാനി രത്ന പുരസ്കാരം ഹക്കിം ഡോ. കെ ടി അജ്മലിന് അഡ്വ ഷെറീഫ് മരയ്ക്കാർ
സമ്മാനിക്കുന്നു
കൊച്ചി: ഹക്കിം പി ബി കെ മൗലവി ഫൗണ്ടേഷനും കേരള വികാസ് മധ്യയും ചേർന്ന് സംഘടിപ്പിച്ച ഹക്കിം പി ബി കെ മൗലവി സ്മാരക, പ്രഥമ യുനാനി രത്ന പുരസ്കാരം ഹക്കിം ഡോ. കെ ടി അജ്മലിന്
അഡ്വ ഷെറീഫ് മരയ്ക്കാർ സമ്മാനിച്ചു. ചടങ്ങിൽ ഹക്കിം പി ബി കെ മൗലവിയുടെ മകൻ പി കെ അബ്ദുൽ ജബ്ബാർ അധ്യക്ഷനായി. കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൾ, ജെയ്സൺ ജോസഫ് , അഡ്വ. ടി ഒ സേവ്യർ ,റോട്ടറി ക്ലബ് പ്രസിഡന്റ് അശോക് നായർ കേരള വികാസ് മധ്യ പ്രസിഡന്റ് കെ. വി ജോൺസൻ കേരള വികാസ് മധ്യ സെക്രട്ടറി സിന്ധു ഹരീഷ് , താഹിർ ഇസ്മായിൽ എന്നിവർ സംസാരിച്ചു. സാമൂഹ്യ സേവന പ്രതിഭകൾക്കുള്ള പുരസ്കാരവും സമ്മാനിച്ചു.
Photo Courtesy - Google








