
ഇടപ്പള്ളി : യൂനാനി ചികിത്സാ രംഗത്തെ അതിനിപുണനും നീണ്ട കാലം യൂനാനി ചികിത്സയെ ജനകീയമാകാൻ പ്രയത്‌നിച്ചിരുന്ന ഹക്കിം പി ബി കെ മൗലവിയുടെ പേരിലുള്ള ഫൗണ്ടെഷന്റെ പ്രഥമ യൂനാനി രത്ന പുരസ്‌കാരം യൂനാനി രംഗത്തെ പ്രഗത്ഭനും 30 വർഷത്തിലേറെയായി കേരളത്തിൽ യൂനാനി ചികിത്സാരംഗത്ത് സജീവ സനിധ്യവും മലബാറിൽ യൂനാനി ചികിത്സാ സമ്പ്രദായത്തിന്റെ മുഖവുമായ ഡോ കെ ടി അജ്മലിനെ തിരഞ്ഞെടുത്തു .
ഇതര ചികിത്സരീതികൾ ആധുനിക സർവ്വ സംവിധാനങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും പാർശ്വഫലങ്ങളുടെ പഴുതടച്ചുള്ള യൂനാനി ചികിത്സയെ അടയാളപ്പെടുത്താൻ നിരന്തരമുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്ക്കാരം. ജനുവരി 25 ന് കളമശേരി സിപാർക്ക് ഹോട്ടലിൽ കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകരായ അബ്ദുൽ ജബ്ബാർ കുഞ്ഞിമോൻ കാഞ്ഞിരത്തിങ്കൽ താഹിർ ഇസ്മായിൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു .







