06:54pm 12 November 2026
NEWS
യു.എൻ ലോക നിക്ഷേപ ഫോറം 2026 ഖത്തറിൽ
23/01/2026  12:21 PM IST
nila
യു.എൻ ലോക നിക്ഷേപ ഫോറം 2026 ഖത്തറിൽ

ദോഹ:യു.എൻ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (UNCTAD) സംഘടിപ്പിക്കുന്ന 9-ാമത് ലോക നിക്ഷേപ ഫോറം 2026-ന് ഖത്തർ ആതിഥേയത്വം വഹിക്കും. 2026 ഒക്ടോബർ 25 മുതൽ 27 വരെ ദോഹയിലാണ് ഫോറം നടക്കുക.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) ദാവോസ് സമ്മേളനത്തിനിടെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഖത്തർ വിദേശവ്യാപാരകാര്യ മന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദ്യും UNCTAD സെക്രട്ടറി ജനറൽ  റെബേക്ക ഗ്രിൻസ്പാൻയുമാണ് പ്രഖ്യാപനം നടത്തിയത്.
“Investing in the Future” (ഭാവിയിലേക്കുള്ള നിക്ഷേപം) എന്ന പ്രമേയത്തിലാണ് ഫോറം സംഘടിപ്പിക്കുന്നത്. നയരൂപകരും നിക്ഷേപകരും വ്യവസായ പ്രമുഖരും അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) കൈവരിക്കാൻ സഹായകമായ നിക്ഷേപ നയങ്ങളും നിക്ഷേപ പ്രവാഹങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് ഫോറത്തിന്റെ മുഖ്യലക്ഷ്യം. ഉൽപാദനക്ഷമവും ഉൾക്കൊള്ളുന്നതുമായ വികസനോന്മുഖ നിക്ഷേപങ്ങൾ എങ്ങനെ ആകർഷിക്കാമെന്നതിനെക്കുറിച്ചും വിവിധ സെഷനുകളിൽ ചർച്ച ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img