08:01pm 18 April 2026
NEWS
അഴിമതിവിരുദ്ധ യുഎൻ സമ്മേളനത്തിന് ഖത്തറിൽ തുടക്കം
16/12/2025  11:27 AM IST
nila
അഴിമതിവിരുദ്ധ യുഎൻ സമ്മേളനത്തിന് ഖത്തറിൽ തുടക്കം

ദോഹ : ആഗോള അഴിമതിവിരുദ്ധ പോരാട്ടത്തിന് വേദിയായി
ദോഹ. അഴിമതിയെ ചെറുക്കാനും സത്യസന്ധത, സുതാര്യത എന്നിവ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന അന്താരാഷ്ട്ര വേദിയായ
 അഴിമതിവിരുദ്ധ 11-ാം
യുഎൻ സമ്മേളനം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി  ഉദ്ഘാടനം ചെയ്തു. 
ഡിസംബർ 15 മുതൽ 19 വരെ ദോഹയിൽ നടക്കുന്ന സമ്മേളനത്തിന്റെ
ഉദ്ഘാടന ചടങ്ങിൽ ശൈഖുമാരും മന്ത്രിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു.ഐക്യരാഷ്ട്രസഭയുടെ അഴിമതിവിരുദ്ധ കൺവെൻഷനിൽ ഒപ്പുവെച്ച 192 രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കാളിത്തം വഹിക്കുന്നു.
രണ്ടാം തവണയാണ് ഖത്തർഅഴിമതിവിരുദ്ധ യുഎൻ കൺവെൻഷന് വേദിയാകുന്നത്. ബഹുപക്ഷ സഹകരണം ശക്തിപ്പെടുത്താനും നല്ല ഭരണസംവിധാനം ഉറപ്പാക്കാനുമുള്ള 
ഖത്തറിന്റെ ലക്ഷ്യങ്ങളുമായി ഒത്തുചേരുന്നതാണ് സമ്മേളനത്തിന്റെ ആതിഥേയത്വമെന്ന് സംഘാടകർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img