
ദോഹ: ലോജിസ്റ്റിക്സ്, നിർമ്മാണ മേഖലകൾക്ക് ഊർജ്ജബലം നൽകാൻ
ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (കഹറമ)പുതിയ സബ്‌സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.
ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (ഖർമാ) ഖത്തർ ഫ്രീ സോണ്സ് അതോറിറ്റിയും ചേർന്ന് ഉം അൽ ഹൂൾ 3 പ്രൈമറി സബ്‌സ്റ്റേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അൽ വാക്ക്രയിൽ സ്ഥിതി ചെയ്യുന്ന 132/11 kV ശേഷിയുള്ള 80 MVA സബ്‌സ്റ്റേഷൻ, ഫ്രീ സോണുകളിലെ നിക്ഷേപകർക്കാവശ്യമായ സ്ഥിരതയാർന്ന വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിൽ നിർണായകമാണ്.
ലോജിസ്റ്റിക്സ്, നിർമ്മാണം, ഉയർന്ന സാങ്കേതിക മേഖലയിലെ വളരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കും. ഉയർന്ന നിലവാരത്തിലുള്ള ഡിജിറ്റൽ മേൽനോട്ട സംവിധാനങ്ങളും പരിസ്ഥിതി സൗഹൃദ സാങ്കേതികതകളും ഉൾക്കൊള്ളുന്ന ഈ സൗകര്യം, ഖർമായുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെയും ഖത്തർ നാഷണൽ വിഷൻ 2030 നെയുംശക്തിപ്പെടുത്തുന്നു.










