NEWS
'മറ്റുള്ളവരെപ്പോലെ കാണാനാവില്ല': ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ; ഡൽഹി പോലീസ് നിലപാട് കടുപ്പിച്ചു
19/11/2025 07:44 AM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ അഞ്ചു വർഷമായി തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സഹപ്രതികളിൽ പലർക്കും ജാമ്യം ലഭിച്ച സാഹചര്യത്തിൽ, ഉമർ ഖാലിദ് സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ (SLP(Crl) No. 14165/2025) വാദം കേൾക്കുന്നതിന് മുന്നോടിയായി ഡൽഹി പോലീസ് ശക്തമായ നിലപാട് ആവർത്തിച്ചു. "മറ്റൊരു പ്രതിക്കും ജാമ്യം ലഭിച്ചതുപോലെ തുല്യത ഉമർ ഖാലിദിന് അവകാശപ്പെടാൻ കഴിയില്ല," എന്നും, "ഓരോ പ്രതിക്കും ആരോപിക്കപ്പെടുന്ന പങ്കും കുറ്റവും വ്യത്യസ്തമാണ്" എന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഗുൽഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











