04:46am 02 November 2026
NEWS
യു എം എ ഐ നാല്പതാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
01/08/2025  11:13 AM IST
nila
യു എം എ ഐ നാല്പതാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. യു എം എ ഐ ഗ്രാൻഡ് മാസ്റ്റർ സിഫു ഡോ. ആരിഫ് സി പി പാലാഴി, ടെക്‌നിക്കൽ ഡയറക്ടർ ശിഹാൻ നൗഷാദ് കെ മണ്ണോളി എന്നിവരുടെ സാനിധ്യത്തിൽ കോഴിക്കോട് പാലാഴിയിൽ വെച്ച് കേരള കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ലോഗോ പ്രകാശനം ചെയ്തു. ഡിസംബർ അവസാന വാരം സമാപിക്കുന്ന നാല്പതാം വാർഷികഘോഷവുമായി ബന്ധപ്പെട്ട് ജി സി സി ഉൾപ്പെടെയുള്ള വിധ രാജ്യങ്ങളിൽ വത്യസ്തങ്ങളായ പരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്.

2025 ഡിസംബർ വരെ നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കുമുൾപ്പെടെ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കും. 
വിവിധ തരം ആയോധന കലകളുടെ  ചാമ്പ്യൻ ഷിപ്പുകൾക്ക് പുറമെ ബാഡ്മിന്റൺ ടൂർണമെന്റ്, വടംവലി, ചെസ്സ് മത്സരം, പഞ്ച ഗുസ്തി മത്സരം, സ്കൂൾ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ, കലാ സാംസ്കാരിക സദസ്സുകൾ, ലഹരി ബോധവൽക്കരണ ക്ലാസുകൾ, വിവിധ മേഖലകളിൽ പ്രയാസം അനുഭവിക്കുന്നവർക്കുള്ള സഹായ വിതരണങ്ങൾ, ആരോഗ്യ സെമിനാറുകൾ,   തുടങ്ങിയവ സംഘടിപ്പിക്കും. ലോഗോ പ്രകാശന ചടങ്ങിൽ ഷബീർ സി പി, നൈസാം വയനാട്, സുബൈദ സി പി, യൂനുസ് കരുവാരക്കുണ്ട്,  ആയിഷ നസ്രിൻ, വിന്നർ ശരീഫ്, ഇനു മോൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img