01:02am 12 November 2026
NEWS
യു എം എ ഐ : വടംവലി മത്സരം വെള്ളിയാഴ്ച
26/11/2025  11:10 AM IST
nila
യു എം എ ഐ : വടംവലി മത്സരം വെള്ളിയാഴ്ച

ദോഹ: യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷ ഭാഗമായി ഖിത്വയുമായി സഹകരിച്ചു കൊണ്ട് വടം വലി മത്സരം സംഘടിപ്പിക്കുന്നു.
ദോഹയിലെ രജിസ്റ്റർ ചെയ്ത ടീമുകൾ തമ്മിലുള്ള മത്സരം വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ അബ്സല്യൂട് സ്പോർട്സ് ഖത്തർ ഫൗണ്ടഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.പ്രൈസ് മണിയും ട്രോഫിയും ഉൾപ്പെടെ മത്സര വിജയികൾക്ക് സമ്മാനമായി ലഭിക്കും.
 സ്ത്രീകൾ ഉൾപ്പെടയുള്ള  കാണികൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
യു എം എ ഐ നാല്പതാം വാർഷിക സമാപനം ഡിസംബർ 4 ,5  തിയ്യതികളിൽ ഗറാഫ ഇൻഡോർ അറീനയിൽ വെച്ച് നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img