10:58pm 11 November 2026
NEWS
യു എം എ ഐ പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചു
18/11/2025  10:15 AM IST
nila
യു എം എ ഐ പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചു.

 

യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്റർനാഷണൽ പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചു. 

ഖത്തറിലെ പഞ്ച ഗുസ്തി കോഓർഡിനേഷൻ ടീമായ  അവാഖുമായി സഹകരിച്ചു കൊണ്ട്
പാർക്ക് ഹൗസ് ഇംഗ്ലീഷ് സ്കൂളിൽ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം ആളുകൾ മത്സരിച്ചു.

യു എം എ ഐ ടെക്നിക്കൽ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ മണ്ണോളി ഉത്ഘാടനം ചെയ്ത മത്സരത്തിൽ  മുഖ്യ സ്പോൺസർ ഏജീ ട്രേഡിങ് & കോൺട്രാക്ടിങ് കമ്പിനി എം ഡി ജെയിംസ് രാജ, ഖത്തർ ഫുട്ബോൾ അസോസിയേഷൻ അഡ്മിൻ & കോർപറേറ്റ് സപ്പോട്ടർ  അസീസ് ഹാജി എടച്ചേരി എന്നിവർ മുഖ്യാതിഥികളായി. അവാഖ് പ്രസിഡന്റ് മുജീബ് റഹ്മാൻ, അഡവൈസറി ബോർഡ് മെമ്പർ ജോജു കൊമ്പൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
 യും എം എ ഐ ടെക്നിക്കൽ കോർഡിനേറ്റർ ഫൈസൽ സി എം, കളരി ചീഫ് എക്‌സാമിനർ ഇസ്മായിൽ ഗുരുക്കൾ വാണിമേൽ, അവാഖ് ജനറൽ സെക്രട്ടറി സജ്ജാദ് പി കെ, കുങ്ഫു കോർഡിനേറ്റർ നിസാമുദ്ധീൻ വി ടി മുയിപോത്ത്, അസിസ്റ്റന്റ് കോർഡിനേറ്റർ ശരീഫ് തിരുവള്ളൂർ, കരാട്ടെ കോർഡിനേറ്റർ ജാബിർ സി എം, അസിസ്റ്റന്റ് കോർഡിനേറ്റർ ഹനീഫ മുക്കാളി, കളരി കോർഡിനേറ്റർ ലത്തീഫ് കടമേരി, പ്രോഗ്രാം കോർഡിനേറ്റർ നൗഫൽ തിക്കോടി, മുഈസ് മുയിപ്പോത്ത്, സി കെ ഉബൈദ്, അബ്ദുള്ള പൊയിൽ, ജുബിൻ സാമുവൽ, നിജോ, ഫൈസൽ പി കെ എന്നിവർ നേതൃത്വം നൽകി.

എഴുപത് കിലോഗ്രാമിൽ ചുവടെയുള്ള വിഭാഗത്തിൽ റിന്റോ ജോസ് (ഇന്ത്യ), മുഹമ്മദ് അവൈസ് മിയാൻ (പാക്കിസ്ഥാൻ), ആഷിക് മത്തത്ത് (ഇന്ത്യ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

എഴുപതു മുതൽ എമ്പത് കിലോ വരെയുള്ള വിഭാഗത്തിൽ മുഹമ്മദ് ഇസ്മായിൽ (പാക്കിസ്ഥാൻ) , നജം  (സിറിയ), മുഹമ്മദ് (സിറിയ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

എമ്പത് മുതൽ തൊണ്ണൂറ് കിലോ വരെയുള്ള വിഭാഗത്തിൽ ,  അബ്ദുൽ സലിം  (ഇന്ത്യ)  യാസിൻ അറഫാത്ത് (ബംഗ്ലാദേശ്), അബ്ദുല്ല ഫാറൂഖ് (പാകിസ്ഥാൻ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  

തൊണ്ണൂറു കിലോഗ്രാമിന്  മുകളിലുള്ളവരുടെ വിഭാഗത്തിൽ മുഹമ്മദ് റാസി സി എം, ഫിറോസ് എം കെ (ഇന്ത്യ), ഡേവിസ് അക്കിടി (നൈജീരിയ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  

നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 28 വെള്ളിയാഴ്ച വടം വലിയും ഡിസംബർ 5 വെള്ളിയാഴ്ച സമാപനവും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img