05:36pm 11 November 2026
NEWS
യും എം എ ഐ കളരി ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു
28/10/2025  08:51 PM IST
nila
യും എം എ ഐ കളരി ബ്ലാക്ക് ബെൽറ്റും  സർട്ടിഫിക്കറ്റും  വിതരണം ചെയ്തു

യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ ദോഹയിൽ വെച്ച് കളരിപ്പയറ്റ് ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റിൽ പങ്കെടുത്തവർക്ക്   ബ്ലാക്ക് ബെൽറ്റും  സർട്ടിഫിക്കറ്റും  വിതരണം ചെയ്തു.
യു എം എ ഐ വുകൈർ ക്ലബ്ബിൽ നടത്തിയ ഗ്രേഡിംഗ് ടെസ്റ്റിന് യും എം എ ഐ ഫൗണ്ടറും ഗ്രാൻഡ് മാസ്റ്ററുമായ സിഫു. ഡോ: ആരിഫ് സി പി പാലാഴി, ടെക്‌നിക്കൽ ഡയറക്ടർ നൗഷാദ് കെ മണ്ണോളി, ചീഫ്  ഇൻസ്ട്രക്ടറും എക്‌സാമിനാറുമായ ടി ഒ ഇസ്മായിൽ ഗുരുക്കൾ വാണിമേൽ, സീനിയർ ഇൻസ്ട്രക്ടറും എക്‌സാമിനാറുമായ അബ്ദുൽ ജലീൽ ഗുരുക്കൾ ചെലവൂർ എന്നിവർ നേതൃത്വം നൽകി.

ക്ലബ്ബിൽ വെച്ച് നടന്ന ബ്ലാക്ക് ബെൽറ്റ്ഡ് വിതരണ സെഷനിൽ ഗ്രാൻഡ്  മാസ്റ്റർ ഡോ: ആരിഫ് സി പി പാലാഴി ബെൽറ്റും സെർട്ടിഫിക്കറ്റുകളും   കൈമാറി.  
യു എം എ ഐ കളരി കോഓർഡിനേറ്റർ ലത്തീഫ് കടമേരി, കുങ് ഫു കോഓർഡിനേറ്റർ നിസാമുദ്ധീൻ വി ടി മുയിപ്പോത്ത്, അസിസ്റ്റന്റ് കോഓർഡിനേറ്റർ ശരീഫ് തിരുവള്ളൂർ, കരാട്ടെ അസിസ്റ്റന്റ് കോഓർഡിനേറ്റർ ഹനീഫ മുക്കാളി, പി ആർ ഇൻചാർജ് സി കെ ഉബൈദ്, ഇൻസ്ട്രക്ടർമാരായ റാസിഖ് എടക്കാട്, ഫായിസ് കെട്ടുങ്കൽ എന്നിവർ സന്നിഹതരായി.

മുഈസ് മുയിപ്പോത്ത്, ഷബീർ വാണിമേൽ, അഫ്സൽ തിരുവള്ളൂർ, മുഹമ്മദ് തിരുവള്ളൂർ, അജിത്ത്  കുമാർ എടപ്പാൾ , സുഹൈം വി പി ചാവക്കാട്  എന്നിവരാണ് ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയത്.    

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img