11:21am 11 November 2026
NEWS
'യു എം എ ഐ നാല്പതാം വാർഷികം' ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
25/09/2025  10:58 AM IST
nila
യു എം എ ഐ  നാല്പതാം വാർഷികം ചിത്ര രചനാ മത്സരം വെള്ളിയാഴ്ച

ദോഹ: യു എം എ ഐ നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അൽ സഫ വാട്ടറുമായി സഹകരിച്ചു കൊണ്ട് ഖത്തറിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ, സബ് ജൂനിയർ, സീനിയർ തുടങ്ങി മൂന്ന്  വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
ഹിലാൽ നോബിൾ സ്കൂളിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതൽ തുടങ്ങുന്ന മത്സരങ്ങൾക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത അറന്നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 

മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾക്ക് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന 10 രചനകൾ വാർഷികാഘോഷ സമാപന വേദിയിൽ പ്രദർശിപ്പിക്കും.

യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണലിന്റെ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങൾ, ലഹരി വിരുദ്ധ ക്യാമ്പയിൻ, കരാട്ടെ, കുങ്-ഫു, കളരി ചാമ്പ്യൻ ഷിപ്പുകൾ തുടങ്ങി വിവിധ മത്സരങ്ങളും സെമിനാറുകളും ദോഹയിൽ വെച്ച് നടക്കും 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img