07:31pm 02 August 2026
NEWS
ഉമാ തോമസിന്റെ അപകടം: സംഘാടകരുടെയും വേദി നിർമ്മിച്ചരുടെയും പേരിൽ മനുഷ്യഹത്യയ്ക്ക് കേസെടുക്കണമെന്ന് എം.സി. ഓ.എസ്.എ

31/12/2024  03:54 PM IST
nila
ഉമാ തോമസിന്റെ അപകടം:  സംഘാടകരുടെയും വേദി നിർമ്മിച്ചരുടെയും പേരിൽ മനുഷ്യഹത്യയ്ക്ക് കേസെടുക്കണമെന്ന് എം.സി. ഓ.എസ്.എ

കോടികൾ പിരിച്ച മെഗാ നൃത്ത സംഘാടകരുടെ പണത്തോടുള്ള അത്യാർത്തി മൂലം വേണ്ട സുരക്ഷ ഒരുക്കാൻ വൈമുഖ്യം കാണിച്ചതു കൊണ്ടാണ് തൃക്കാക്കര എം എൽ എ യും, മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഉമാ തോമസിന് പരിക്കു പറ്റിയതെന്ന്  മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ. അതിനാൽ സംഘാടകരുടെയും, വേദി നിർമ്മിച്ചരുടെയും പേരിൽ മനുഷ്യഹത്യയ്ക്ക് കേസ്സ് എടുക്കണമെന്നും എം.സി. ഓ.എസ്.എ ജനറൽ സെക്രട്ടറി സി ഐ സി സി ജയചന്ദ്രൻ ആവശ്യപ്പെട്ടു. 

ഇത്തരം മെഗാ നൃത്ത പരിപാടികൾ ഇൻഷ്വറൻസ് ചെയ്തിട്ടുണെങ്കിൽ ഇൻഷ്വറൻസ് നഷ്ടപരിഹാര തുക ഈടാക്കാനുള്ള നടപടികൾ അടിയന്തരമായികൈക്കൊള്ളണം. ഇൻഷ്വറൻസ് ഇല്ലെങ്കിൽ  സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ അധികാരികളോട് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img