12:49am 08 November 2026
NEWS
സബ്സ്റ്റേഷനിലെ സ്ഫോടനത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു; ആയിരക്കണക്കിനു വീടുകൾ ഇരുട്ടിൽ

21/03/2025  01:31 PM IST
nila
സബ്സ്റ്റേഷനിലെ സ്ഫോടനത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു; ആയിരക്കണക്കിനു വീടുകൾ ഇരുട്ടിൽ

ലണ്ടനിൽ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് വൈ​ദ്യുതി വിതരണം താറുമാറായി. വൈദ്യുതി പൂർണമായും നിലച്ചതോടെ ഇന്ന് അർധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. ആയിരക്കണക്കിന് വീടുകളിലും വൈദ്യുതിയില്ലാത്ത സാഹചര്യമാണ്. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്ന് വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. കാരണം തിരിച്ചറിഞ്ഞിട്ടില്ല. തീ അണയ്ക്കുന്നതിന് 10 ഫയർ എൻജിനുകളും 70 അഗ്നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു. വൈദ്യൂതി എപ്പോൾ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ചും ഇനിയും കൃത്യമായ ഉത്തരം അധികൃതർ നൽകിയിട്ടില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img