05:38pm 10 November 2026
NEWS
സെ ക്സ് പാർട്ടിക്കെത്തിയ യുക്രൈൻകാരിയായ മോഡലിന്റെ നട്ടെല്ല് റഷ്യക്കാർ തകർത്തു
23/07/2025  03:54 PM IST
nila
സെ ക്സ് പാർട്ടിക്കെത്തിയ യുക്രൈൻകാരിയായ മോഡലിന്റെ നട്ടെല്ല് റഷ്യക്കാർ തകർത്തു

സെ ക്സ് പാർട്ടിക്കെത്തിയ യുക്രൈൻകാരിയായ മോഡലിന്റെ നട്ടെല്ല് റഷ്യക്കാർ തകർത്തു. ഇരുപതുകാരിയായ മരിയ കൊവാൽചൂക് എന്ന യുവതിയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ദുബായിൽ നടന്ന സെ ക്സ് പാർട്ടിക്കിടെയാണ് താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് എന്നാണ് ഒൺലി ഫാൻസ് മോഡലായ യുവതി പറയുന്നത്. നട്ടെല്ലിനും കൈകാലുകളുടെ എല്ലിനും ​ഗുരുതരമായി ക്ഷതമേറ്റ യുവതി നിലവിൽ നോർവെയിൽ ചികിത്സയിലാണ്. 

യുക്രൈനിൽ നിന്നുമുള്ള അതിസമ്പന്നർ പങ്കെടുത്ത സെ ക്സ് പാർട്ടിയിൽ പങ്കെടുക്കാനാണ് മരിയയും ദുബായിൽ എത്തിയത്. എന്നാൽ, പാർട്ടിക്കിടെ യുവതിയെ സമീപിച്ച റഷ്യൻ യുവാക്കൾ തങ്ങളുമായി ലൈം​ഗികബന്ധത്തിലേർപ്പെടണം എന്നാവശ്യപ്പെട്ടു. മരിയ ഇത് നിരസിച്ചതോടെയാണ് യുവാക്കളുടെ സംഘം ക്രൂരമായി ആക്രമിച്ചത്. 'യുക്രെയ്ൻ മുഴുവനായി ഞങ്ങളുടേതാണ്, ഞങ്ങൾക്കിഷ്ടമുള്ളതെല്ലാം നിന്നെ ചെയ്യും' എന്ന് പറഞ്ഞ് ശരീരത്തിൽ കൈവച്ചുവെന്നും പിന്നാലെ അതിക്രൂരമായി ഉപദ്രവിച്ചു എന്നുമാണ് യുവതി പറയുന്നത്. 

കിട്ടിയ ജീവനും കൊണ്ട് താൻ ഹോട്ടലിൽ നിന്നിറങ്ങി ഓടി തൊട്ടടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് ഓടിക്കയറിയെന്ന് മരിയ പറയുന്നു. പിന്തുടർന്നെത്തിയ റഷ്യൻ യുവാക്കൾ അവിടെയിട്ടും ശാരീരികാതിക്രമം നടത്തിയെന്നും ഒടുവിൽ ബോധരഹിതയായി കിടക്കുന്നത് കണ്ട ഒരു ഡ്രൈവറാണ് ആംബുലൻസ് വിളിച്ചുവരുത്തി മരിയയെ ആശുപത്രിയിൽ എത്തിച്ചതെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. ഒരാഴ്ചയോളം അബോധാവസ്ഥയിലായിരുന്നു മരിയ. 

തനിക്കെതിരായി ഉണ്ടായ ആക്രമണം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും പക്ഷേ യുവാക്കൾ സ്വാധീനം ഉപയോഗിച്ച് സിസിടിവി ദൃശ്യങ്ങൾ മായിച്ചു കളഞ്ഞുവെന്നുമാണ് യുവതി പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അവർ സണിന് നൽകിയ അഭിമുഖത്തിൽ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img