04:34am 06 November 2026
NEWS
പുരുഷന്മാരായ സഹപ്രവർത്തകരോട് ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു
08/02/2025  03:20 PM IST
nila
പുരുഷന്മാരായ സഹപ്രവർത്തകരോട് ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു

പുരുഷന്മാരായ സഹപ്രവർത്തകരോട് മദ്യലഹരിയിൽ ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. ബ്രിട്ടനിലാണ് സംഭവം.  ഹാംസ്‌പിയറിലെ പൊലീസ് കോൺസ്റ്റബിളായ ടിയ ജോൺസൺ വാർണെയ്ക്കെതിരെയാണ് നടപടി. വെതർസ്‌പൂൺസ് എന്ന പബ്ബിൽവച്ച് പുരുഷന്മാരായ രണ്ട് പൊലീസുകാരോട് ലൈം​ഗികാതിക്രമം കാട്ടിയെന്ന പരാതിയിലാണ് യുവതിയുടെ ജോലി തെറിച്ചത്. 

ലൈംഗികാതിക്രമം എതിർത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന് അപമര്യാദയായ രീതിയിൽ യുവതി ഫോൺ സന്ദേശം അയച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ ഭാഗത്ത് 20 സെക്കന്റോളം സ്‌പർശിച്ചുവെന്നും ടിയക്കെതിരായ ട്രൈബ്യൂണലിന്റെ വാദത്തിൽ പറഞ്ഞു. ടിയയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും പബ്ബിലുണ്ടായിരുന്നു. ഇയാൾക്കെതിരെയും അപമര്യാദയായ പെരുമാറ്റത്തിന് നടപടി സ്വീകരിച്ചെങ്കിലും പിന്നീട് വെറുതെവിടുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img