01:11am 08 November 2026
NEWS
ദയാവധത്തിന് അനുമതി തേടി യുവ​ഗായകൻ
22/03/2025  12:37 PM IST
nila
ദയാവധത്തിന് അനുമതി തേടി യുവ​ഗായകൻ

മാനസികാരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ദയാവധത്തിന് അനുമതി തേടി യുവ​ഗായകൻ. ബ്രിട്ടനിൽ നിന്നുള്ള ​ഗായകൻ ജോസഫ് അവ്വ ഡാർകോ എന്ന ഇരുപത്തിയെട്ടുകാരനാണ് നെതർലൻഡ്സിൽ ദയാവധത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസികാരോ​ഗ്യപ്രശ്നങ്ങൾ മൂലം വലഞ്ഞ ഇരുപത്തിയെട്ടുകാരി ദയാവധം സ്വീകരിച്ചതിന് പിന്നാലെയാണ് ജോസഫും തന്റെ ജീവിതം അവസാനിപ്പിക്കാൻ അനുമതി തേടിയിരിക്കുന്നത്. നെതർലൻഡ്സ് 2001-ലാണ് ദയാവധം നിയമവിധേമയാക്കുന്നത്. 

നിയമപരമായി ജീവിതം അവസാനിപ്പിക്കാനായി നെതർലൻഡ്സിലേക്ക് താമസം മാറിയിരിക്കുകയാണ് ജോസഫ്. ദി ലാസ്റ്റ് സപ്പർ പ്രൊജക്റ്റ് എന്ന പേരിലാണ് ജോസഫ് തന്റെ കഥ മറ്റുള്ളവരോട് പങ്കുവെക്കുന്നത്. എനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്, നിയമപരമായി ജീവിതം അവസാനിപ്പിക്കാൻ നെതർലന്റ്സിലേക്ക് മാറിയിരിക്കുകയാണ്.- ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജോസഫ് പറയുന്നു.

താൻ ഓരോ ദിവസവും എഴുന്നേൽക്കുന്നത് കടുത്ത മാനസിക വേദനയോടെയാണെന്ന് ജോസഫ് വീഡിയോയിൽ പറയുന്നു. നെതർലന്റ്സിലെ ദയാവധവുമായി ബന്ധപ്പെട്ട വിദ​ഗ്ധരുമായി കഴിഞ്ഞ അഞ്ചുവർഷമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ജോസഫ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img