11:52am 13 November 2026
NEWS
എഫ്സിഎന്‍ആര്‍(ബി) നിക്ഷേപ പലിശ നിരക്കുകള്‍ 7.13 ശതമാനമായി ഉയര്‍ത്തി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്
16/06/2026  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എഫ്സിഎന്‍ആര്‍(ബി) നിക്ഷേപ പലിശ നിരക്കുകള്‍ 7.13 ശതമാനമായി ഉയര്‍ത്തി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്

കൊച്ചി: വിദേശനാണ്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും എന്‍ആര്‍ഐ  ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുമായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്  എഫ്സിഎന്‍ആര്‍(ബി) നിക്ഷേപങ്ങള്‍ക്ക് 7.13 ശതമാനമായി  വാര്‍ഷിക പലിശ നിരക്ക് ഉയര്‍ത്തി.

ആര്‍ബിഐയുടെ ഈ നീക്കം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മികച്ചൊരു അവസരമൊരുക്കുന്നതിനും സഹായിക്കുമെന്ന് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ്, ടിഎഎസ്സി, ടിപിപി വിഭാഗം മേധാവി ഹിതേന്ദ്ര ഝാ പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതവും നൂതനവുമായ ബാങ്കിംഗ് സേവനങ്ങളിലൂടെ പ്രവാസികള്‍ക്ക് മികച്ച ദീര്‍ഘകാല മൂല്യം ഉറപ്പാക്കാനും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ പങ്കാളികളാകാനും ഉജ്ജീവന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന്  ഹിതേന്ദ്ര ഝാ കൂട്ടിച്ചേര്‍ത്തു

പുതിയ നിരക്കുകള്‍ പ്രകാരം 3 മുതല്‍ 5 വര്‍ഷം വരെയുള്ള യുഎസ് ഡോളര്‍  എഫ്സിഎന്‍ആര്‍(ബി) നിക്ഷേപങ്ങള്‍ക്ക് ബാങ്ക്  7.13 ശതമാനം  വരെ വാര്‍ഷിക പലിശ നല്‍കും. ഇത് നിലവില്‍ ബാങ്കിംഗ് മേഖല ലഭ്യമാക്കുന്നതില്‍ വെച്ച് ഏറ്റവും ഉയര്‍ന്നതും ആകര്‍ഷകവുമായ പലിശ നിരക്കുകളിലൊന്നാണ്.

സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ അവസരങ്ങള്‍ ഉറപ്പുനല്‍കുന്നതിലൂടെ ഇന്ത്യയെ പ്രവാസികളുടെ പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമാക്കി മാറ്റാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img