08:50pm 21 October 2026
NEWS
മീനാക്ഷിയും ശിവഘോഷും ജീവനൊടുക്കിയതെന്ന് പൊലീസ്
24/08/2025  09:14 AM IST
nila
മീനാക്ഷിയും ശിവഘോഷും ജീവനൊടുക്കിയതെന്ന് പൊലീസ്

 ഇടുക്കി പാറേക്കവല മനയ്ക്കത്തണ്ട് ഭാഗത്തെ വീടിനുള്ളിൽ യുവാവിനെയും യുവതിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. മണിയനാനിക്കൽ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലായ്ക്കൽ മീനാക്ഷി (20) എന്നിവർ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നെന്നും അടുത്തകാലക്ക് ഇവർക്കിടയിൽ തർക്കം ഉടലെടുത്തെന്നുമാണ് റിപ്പോർട്ട്. തർക്കത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വെള്ളിയാ‌ഴ്ച്ചയാണ് ശിവഘോഷും മീനാക്ഷിയും ആത്മഹത്യ ചെയ്തത്.  

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

 കൊന്നത്തടിയിലാണ് ശിവഘോഷിന്റെ അച്ഛന്റെ വീട്. ഇതിന് സമീപമുള്ള പാറത്തോട് സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. അന്നേ മീനാക്ഷിയെ പരിചയമുണ്ടായിരുന്നു. പിന്നീട് ശിവഘോഷ് വാഴക്കുളത്ത് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാൻ ചേർന്നു. അങ്ങനെയാണ് മനയ്ക്കത്തണ്ടിലുള്ള അമ്മവീട്ടിൽ എത്തുന്നത്. മീനാക്ഷി വാഴാക്കുളത്ത് ടിടിസിക്കും ചേർന്നു. തൊടുപുഴയിലെ ഹോസ്റ്റലിൽനിന്നാണ് പഠിച്ചത്. വെള്ളിയാഴ്ച ഇരുവരും ശിവഘോഷിന്റെ മനയ്ക്കത്തണ്ടിലുള്ള അമ്മവീട്ടിലെത്തി. രണ്ടുപേരും തമ്മിൽ കുറച്ചുദിവസമായി തർക്കമുണ്ടായിരുന്നു. ഈ വീട്ടിൽവെച്ചും തർക്കമുണ്ടായി.

ഇതിനിടെ മീനാക്ഷി കിടപ്പുമുറിയിലേക്ക് പോകുകയും വാതിലടയ്ക്കുകയുമായിരുന്നു. തുടർന്ന് മുറിക്കുള്ളിലെ ബാത്ത്‌റൂമിൽ കയറി ജനലിൽ ഷാൾ കുരുക്കി തൂങ്ങി. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, മീനാക്ഷിക്ക് അനക്കമില്ലായിരുന്നു. ശിവഘോഷ് തൊട്ടടുത്തുള്ള മുറിയിലെ ഫാനിൽ ഷാൾ കുരുക്കി തൂങ്ങുകയായിരുന്നു . മീനാക്ഷി, ബാത്ത്‌റൂമിലെ ജനലിൽ തൂങ്ങിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ശിവഘോഷിന്റെ പോസ്റ്റ്മോർട്ടം തൊടുപുഴ ജില്ലാ ആശുപത്രിയിലും മീനാക്ഷിയുടെ പോസ്റ്റ്‌മോർട്ടം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും നടത്തി. ശിവഘോഷിന്റെ മൃതദേഹം കൊന്നത്തടിയിലെ വീട്ടുവളപ്പിലും മീനാക്ഷിയുടെ മൃതദേഹം പാറത്തോട് വീട്ടുവളപ്പിലും സംസ്‌കരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img