10:51am 13 November 2026
NEWS
UDST വെൽനെസ് സ്റ്റ്രാറ്റജി 2025–2027 പ്രഖ്യാപിച്ചു; അന്താരാഷ്ട്ര സർവകലാശാലാ കായികവാരം ആഘോഷിച്ചു
26/09/2025  11:28 AM IST
nila
UDST വെൽനെസ് സ്റ്റ്രാറ്റജി 2025–2027 പ്രഖ്യാപിച്ചു; അന്താരാഷ്ട്ര സർവകലാശാലാ കായികവാരം ആഘോഷിച്ചു

 


ദോഹ: ദോഹ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (UDST) 2025–2027 കാലയളവിലേക്കുള്ള സമഗ്രമായ വെൽനെസ് സ്റ്റ്രാറ്റജി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയും ഖത്തർ കോളേജിയറ്റ് സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റുമായ ഡോ. ഇബ്രാഹിം ബിൻ സാലെ അൽ-നുവൈമിയും, UDST പ്രസിഡന്റായ ഡോ. സാലിം അൽ-നായ്മിയും ഉൾപ്പെടെ നിരവധി സർക്കാർ, അക്കാദമിക്, സമൂഹ പ്രതിനിധികൾ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.പുതിയ പദ്ധതിയുടെ ഭാഗമായി ‘മാസാന്ത വെൽനെസ് കലണ്ടർ’ അവതരിപ്പിച്ചു. ശാരീരികം, മാനസികം, സാമൂഹികം, തൊഴിൽ, പരിസ്ഥിതി, സാമ്പത്തികം, ആത്മീയം, സാംസ്കാരികം എന്നീ എട്ട് മേഖലകളിലേക്കുള്ള പ്രവർത്തനങ്ങളാണ് ഇതിൽഉൾപ്പെടുത്തിയിരിക്കുന്നത്.
UDSTയുടെ വെൽനെസ് സ്റ്റ്രാറ്റജി ഏഴു പ്രധാന ലക്ഷ്യങ്ങളെ ചുറ്റിപ്പറ്റിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള സേവനങ്ങൾ ശക്തിപ്പെടുത്തൽ, വെൽനെസുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് പിന്തുണ, അവബോധ കാമ്പെയ്‌നുകൾ, പദ്ധതികളുടെ സുസ്ഥിരത, ഉൾക്കൊള്ളൽ വർധിപ്പിക്കൽ തുടങ്ങിയവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.ഇത് ഒറ്റപ്പെട്ട പ്രവർത്തനങ്ങളല്ല, മറിച്ച് സമഗ്രമായൊരു സംസ്കാരമാണ്. നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും സമൂഹവും ആരോഗ്യകരമായും ഉൽപാദനക്ഷമമായും കൂടുതൽ സജീവമായും ജീവിക്കാൻ ഇതിലൂടെ പ്രചോദനം ലഭിക്കുമെന്ന്
UDST പ്രസിഡന്റ് ഡോ. സാലിം അൽ-നായ്മി അഭിപ്രായപ്പെട്ടു.
ഖത്തറിലെ ഏക FISU Healthy Campus പ്ലാറ്റിനം നിലവാരമുള്ള സർവകലാശാലയും, തുടർച്ചയായി മൂന്ന് വർഷമായി “Great Place to Work” അംഗീകാരം നേടിയ ഏകസർവകലാശാലയുമാണ് UDST.
വാർത്താസമ്മേളനത്തോടൊപ്പം നടന്ന അന്താരാഷ്ട്ര സർവകലാശാലാ കായികവാരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. മൈൻഡ്‌ഫുൾനെസ് ഫിറ്റ്നസ് സെഷൻ, വനിതാ വോളിബോൾ മത്സരം, ഫുട്ബോൾ, ഫുട്സാൽ, 3x3 ബാസ്ക്കറ്റ്ബോൾ തുടങ്ങിയ മത്സരങ്ങൾക്കൊപ്പം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൺ ഒളിമ്പിക്സ് ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img