
ദോഹ: യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി (UDST) 2025ലെ കരിയർ ഫെയർ ദോഹയിൽ ആരംഭിച്ചു. ഖത്തറിലെയും വിദേശത്തെയും 95-ലധികം പ്രമുഖ കമ്പനികൾ പങ്കെടുത്ത മേളയിൽ, 2,450 തൊഴിൽ, ഇന്റേൺഷിപ്പ്, കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ്, സ്പോൺസർഷിപ്പ് അവസരങ്ങൾ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും ലഭ്യമാക്കി.
UDST പ്രസിഡന്റ് ഡോ. സാലിം അൽ നായ്മി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ UDST ട്രസ്റ്റീസ് ബോർഡ് ചെയർമാൻ ഡോ. മുഹമ്മദ് സാലെ അൽ സാദയും വൈസ് ചെയർ ഡോ. മുഹമ്മദ് യൂസഫ് അൽ മുല്ലയും പങ്കെടുത്തു.
മേള വിദ്യാർത്ഥികൾക്ക് വ്യവസായ ലോകവുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും ഭാവി തൊഴിൽ സാധ്യതകൾ മനസ്സിലാക്കാനും ഒരു വേദിയൊരുക്കി. ഡോ. നായ്മി അറിയിച്ചു, ഈ വർഷംസ്റ്റാർട്ടപ്പുകൾക്കായുള്ള പ്രത്യേക പ്ലാറ്റ്ഫോവും ഒരുക്കിയിട്ടുണ്ടെന്നും, വിദ്യാർത്ഥികൾക്ക് തൊഴിലും പരിശീലനവുമൊരുക്കുന്നതിനൊപ്പം ഭാവി പദ്ധതികൾക്ക് ആവശ്യമായ നൈപുണ്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.











