08:57pm 10 November 2026
NEWS
യുഡിഫ് ഹെൽത്ത് കമ്മീഷൻ സിറ്റിംഗ് 12ന് എറണാകുളത്ത്
09/08/2025  05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യുഡിഫ് ഹെൽത്ത് കമ്മീഷൻ സിറ്റിംഗ് 12ന് എറണാകുളത്ത്

എറണാകുളം: യു.ഡി.എഫ് നിയമിച്ച ഹെൽത്ത് കമ്മിഷൻ്റെ ആദ്യ സിറ്റിംഗ്  എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ ഓഗസ്റ്റ് 12 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും. കേരളത്തിലെ ആരോഗ്യരംഗത്തെ വീഴ്ചകൾ പഠിക്കുന്നതിനും പരിഹാരനിർദേശം സമർപ്പിക്കുന്നതിനുമാണ് യുഡി.ഫ് ഹെൽത്ത് കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ഹെൽത്ത് കമ്മിഷൻ  അധ്യക്ഷൻ ഡോ: എസ്.എസ്. ലാൽ, അംഗങ്ങളായ ഡോ: ശ്രീജിത്. എൻ കുമാർ, ഡോ: പി.എൻ. അജിത, ഡോ: രാജൻ ജോസഫ് മാഞ്ഞൂരാൻ, ഡോ: ഒ.റ്റി മുഹമ്മദ് ബഷീർ എന്നിവരാണ് സിറ്റിംഗിൽ പങ്കെടുക്കുന്നത്. ആരോഗ്യരംഗത്തുള്ള ഗുരുതര പ്രശ്നങ്ങളെപ്പറ്റിയും അതുവഴി ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയാണ് ഹെൽത്ത് കമ്മിഷൻ. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയാണ് കമ്മിഷൻ്റെ ലക്ഷ്യം. ഈ പരിപാടിയിൽ പൊതുജനങ്ങൾ, ആരോഗ്യ വിദഗ്ദ്ധർ, ഇതര രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി എല്ലാവരും പങ്കാളികളാകണമെന്ന് ഡി.സി.സി പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ് ഷിയാസ് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img