10:43am 13 November 2026
NEWS
ചെങ്ങന്നൂർ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നാല് എൽ ഡി എഫ് ഒന്ന്
14/01/2026  09:23 PM IST
nila
ചെങ്ങന്നൂർ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നാല്  എൽ ഡി എഫ്  ഒന്ന്

ചെങ്ങന്നൂർ : നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് നാലും എൽ ഡി എഫിന് ഒന്നും ചെയർപേഴ്സൺ സ്ഥാനങ്ങൾ ലഭിച്ചു. ബി ജെ പിക്ക് ഒരു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനങ്ങളിലും വിജയിക്കാനായില്ല. ക്ഷേമകാര്യം, ആരോഗ്യ കാര്യം, വിദ്യാഭ്യാസ കലാ - കായിക കാര്യം എന്നീ സ്റ്റാൻ്റിംഗ് കമ്മിറ്റികളിൽ യുഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി  ചെയർപേഴ്സണായി  എൽഡിഎഫിലെ പി.കെ. അനിൽകുമാർ വിജയിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി യു ഡി എഫിലെ കേരള കോൺഗ്രസ് വിഭാഗം കൗൺസിലർ റ്റി. കുമാരി വിജയിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി യുഡിഎഫിലെ കെ. ഷിബു രാജൻ വിജയിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി  മറിയാമ്മ ജോൺ ഫിലിപ്പും വിദ്യാഭ്യാസ കലാ- കായിക കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി ശോഭാ വർഗീസും വിജയിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ  എൽ ഡി എഫിലെ പി. കെ. അനിൽകുമാറിന് മൂന്ന് വോട്ടും ബി ജെ പിയിലെ ലേഖ ജയന് രണ്ട് വോട്ടും ലഭിച്ചു.പൊതുമരാമത്ത് കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ കൗൺസിലർ വി.എസ്. സവിത യു ഡി എഫിലെ മറിയാമ്മ ജോൺ ഫിലിപ്പിന് വോട്ടു ചെയ്തു. ബിജെപിയിലെ ഇന്ദുരാജന് ഒരു വോട്ടും മറിയാമ്മ ജോൺ ഫിലിപ്പിന് മൂന്ന് വോട്ടും ലഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img