02:29am 12 April 2026
NEWS
തദ്ദേശ ഇലക്ഷനു ശേഷം ഭരണവിരുദ്ധ വികാരം അതിശക്തമായി; നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും: പോർമുഖത്ത് പ്രതിപക്ഷ നേതാവ്
08/04/2026  06:05 PM IST
ചെറുകര സണ്ണി ലൂക്കോസ്
തദ്ദേശ ഇലക്ഷനു ശേഷം ഭരണവിരുദ്ധ വികാരം അതിശക്തമായി; നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും: പോർമുഖത്ത് പ്രതിപക്ഷ നേതാവ്

ചോദ്യം: സമത്വ സുന്ദര കേരളം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന എൽഡിഎഫ് സർക്കാരിന് ജനം ഹാട്രിക്ക് വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടല്ലോ?       

വിഡി സതീശൻ: പിണറായി വിജയൻ മുഖ്യമന്ത്രി ആയ ശേഷമാണ് കേരളം തന്നെ ഉണ്ടായതെന്ന നിലയിൽ വാഴ്‌ത്തുപാട്ട് പാടുന്ന സംഘമാവാം മുഖ്യമന്ത്രിക്ക് ഇങ്ങനെയെക്കെ എഴുതി കൊടുക്കുന്നത്. പിണറായി കാലം വികസന ക്ഷേമ പ്രവർത്തനങ്ങളുടെ വസന്തകാലം  എന്നും മറ്റും മുഖ്യമന്ത്രി പറയുമ്പോൾ എല്ലാ നി ലക്കും ജവിതം ദുസ്സഹമായ തങ്ങളെ മുഖ്യമന്തി പരിഹസിക്കുകയാണെന്നാണ് ജനങ്ങൾ കരുതുന്നത്. സധാരണ ജനങ്ങളുടെ വികാരം അറിയാൻ കഴിയാത്തവിധം സർക്കാരും പാർട്ടിയും ജനങ്ങളിൽ നിന്നെത്രമാത്രം അകന്നു പോയി എന്നതിന് മറ്റാരു തെളിവ് ആവശ്യമില്ല. വിവിധ ഉപതിരഞ്ഞെടുപ്പുകൾ, ലോകസഭാ ഇലക്ഷൻ, തദ്ദേശസ്ഥാപന ഇലക്ഷൻ ഇതിലെല്ലാം പ്രകടിപ്പിക്കപ്പെട്ട സർക്കാരിനോടുള്ള ജനരോഷം മൂന്നു മാസം കൊണ്ട് മാറിയെന്ന് സാമാന്യബുദ്ധിയുള്ളവർക്കു ചിന്തിക്കാൻ കഴിയുമോ? തദ്ദേശ ഇലക്ഷനു ശേഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഖജനാവിലെ പണം ധൂർത്തടിച്ച് നടത്തിയ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പരസ്യ പ്രചാരണം, മുഖ്യമന്തിയുടെ മാത്രം തലവെച്ച് കേരളത്തിലങ്ങോളം ഇങ്ങോളം സ്ഥാപിച്ചിട്ടുള്ള പടുകൂറ്റൻ ഹോർഡിംഗ് കൾ ,അധികാര ദുർവിനിയോഗം, സ്വജന പക്ഷ പാദം. സമുദായ പ്രീണനം, നാല് വോട്ടിനു വേണ്ടിയുള്ള അവസരവാദ വർഗ്ഗീയ കൂട്ടുകെട്ട് ഇതുകൊണ്ടെല്ലാം തുടർ ഭരണം കിട്ടുമെന്ന് അവർ ദിവാസ്വപ്നം കാണുകയാണ്. അതെല്ലാം അവർക്ക് ദോഷം ചെയ്തിട്ടേയുള്ളു. മാത്രമോ? ശബരിമല സ്വർണ്ണ കൊള്ളക്കുപിന്നാലെ നടന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ സംഘാടനത്തിലും വെട്ടിപ്പ് കണ്ടുപിടിച്ചത്. ഒരു മന്ത്രിയുടെ ലീലാവിലാസങ്ങൾ ഭാര്യ വിളിച്ചു പറഞ്ഞത്, ഇതെല്ലാം കണ്ടും കേട്ടും മടുത്ത ജനം തദ്ദേശ ഇലക്ഷനേക്കാൾ ആവേശത്തിലാണ് ഈ സർക്കാരിനെ പുറത്താക്കാൻ. ഒരു സംശയവും വേണ്ട 100 ലധികം സീറ്റുമായി ടീം യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തും.       

 ചോദ്യം : യുഡിഎഫ് അധികാരത്തിൽ എത്തിയില്ലങ്കിൽ വിഡി സതീശന് വാക്കുപാലിക്കേണ്ടിവരും എന്നാണ് കെ സുധാകരൻ പറഞത്.  ? 

വിഡി സതീശൻ : ഞാൻ ഒരു കാര്യം പറഞ്ഞാൽ ആ നിലപാടിൽ നിന്നു പിന്നോക്കം പോകാറില്ല. യുഡിഎഫ് നെ അധികാരത്തിൽ തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടിയാണ് പ്രതിപക്ഷ നേതാവിൻ്റെ ചുമതല എ ഐ സി സി എന്നെ ഏല്പിച്ചത്. അതിനു സാധിച്ചില്ലങ്കിൽ പിന്നെ ഞാൻ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. നിങ്ങൾ നോക്കിക്കോളൂ യുഡിഎഫ് ന് അനുകൂലമായ തരംഗം കേരളത്തിലാഞ്ഞടിക്കുന്നതു നിങ്ങൾക്കു കാണാൻ സാധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img