12:28pm 09 May 2026
NEWS
എലത്തൂരിലെ യു.ഡി.എഫ് വിജയം: ഖത്തർ കെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
09/05/2026  10:15 AM IST
nila
എലത്തൂരിലെ യു.ഡി.എഫ് വിജയം: ഖത്തർ കെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു

ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ് കൈവരിച്ച ചരിത്രപരമായ വിജയത്തിന്റെ ആവേശത്തിൽ കെ.എം.സി.സി ഖത്തർ എലത്തൂർ മണ്ഡലം കമ്മിറ്റി വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി യു.ഡി.എഫ് നേടിയ ഈ ഉജ്ജ്വല വിജയം പ്രവർത്തകർ മധുരം വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഘോഷമാക്കി.

  മുഹമ്മദ് ഹാനിയുടെ ഖിറാഅത്തോടു കൂടി തുടക്കം കുറിച്ച പരിപാടി മണ്ഡലം പ്രസിഡന്റ് മൻസൂർ അലി സി. അധ്യക്ഷത വഹിച്ചു ചടങ്ങിൽ വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ടും ഖത്തർ കെ എം സി സി അഡ്വൈസറി ബോർഡ് വൈ :  ചെയർമാനുമായ എസ്.എ.എം ബഷീർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിന് .
കെ.എം.സി.സി അഡ്വൈസറി ബോർഡ് അംഗം മുസ്തഫ എലത്തൂർ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്  ടി.ടി കുഞ്ഞഹമ്മദ്,ജനറൽ സെക്രട്ടറി  അത്തീഖ് റഹ്മാൻ, സെക്രട്ടറി റൂബിനാസ് കോട്ടേടത്ത്, ഇൻകാസ് മണ്ഡലം പ്രസിഡന്റ് റഫീഖ് കക്കോടി, മുസ്ലിം ലീഗ് എലത്തൂർ മണ്ഡലം മുൻ വൈ : പ്രസിഡന്റ് മുഹമ്മദലി നടുക്കണ്ടി, സെലീം മാസ്റ്റർ കാക്കൂര് തുടങ്ങിയവർ സംസാരിച്ചു. നാട്ടിൽ നിന്ന്  മണ്ഡലം യൂ ഡി എഫ് കൺവീനറും യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം  ജാഫർ സാദിക്ക് ഓൺലൈനിൽ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു.  മണ്ഡലത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ പ്രബുദ്ധതയും യു.ഡി.എഫ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

അബ്ദുൽ മജീദ് വി.ടി, തൽഹത്ത് പുറക്കാട്ടേരി, ഇജാസ് പുനത്തിൽ, തൻവീർ ചേളന്നൂർ, യഹിയ ജി.എം, നൂറുദ്ദീൻ ചെറുവറ്റ, നമീർ എലത്തൂർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ഷൗക്കത്ത് ജെ.എം സ്വാഗതവും സൈഫുദീൻ എൻ.ടി നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img