NEWS
യുഡിഎഫ് പുതുയുഗ യാത്ര ജനപ്രതിനിധി സംഗമം നടത്തി
22/02/2026 08:16 PM IST
nila

ചെങ്ങന്നൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്ക്
26ന് ചെങ്ങന്നൂരിൽ നൽകുന്ന സ്വീകരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ സംഗമം നടത്തി.
യുഡിഎഫ് ജില്ല ചെയർമാൻ സി കെ ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി. വി ജോൺ, ജോർജ് തോമസ് യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ഡി നാഗേഷ് കുമാർ, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ ജോജി ചെറിയാന്‍, നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, വൈസ് ചെയര്‍പേഴ്സണ്‍ സാലി ജയിംസ്, പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രതി സുഭാഷ്, വൈസ് പ്രസിഡന്‍റ് മിഥുന്‍ മയൂരം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











