
ദോഹ, ഇൻകാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലമ്പൂർ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ ആര്യാടൻ ഷൗക്കത്തിന് യുഡിഫ് പ്രവർത്തകരുടെ ഐക്യദാർഢ്യം കൺവെൻഷലൂടെ അറിയിച്ചു.ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീ സന്ദീപ് ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി.സ്ഥാനാർത്ഥിയായ ശ്രീ ആര്യാടൻ ഷൗക്കത്ത് പരിപാടിയിൽ ഫോണിലൂടെ പ്രവർത്തകരുമായി സംവദിക്കുകയും ഉറച്ച വിജയ പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയംകോട്, ഇൻകാസ്-കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ സലിം നാലകത്ത്, കെ.കെ ഉസ്മാൻ ,ബഷീർ തുവാരിക്കൽ, സിവി ഖാലിദ് ,ഈപ്പൻ തോമസ് ,അഷ്റഫ് നന്നമുക്ക്, ഇൻകാസ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് സിജോ നിലമ്പൂർ, കെഎംസിസി നിലമ്പൂർ മണ്ഡലം സെക്രട്ടറി ശിഹാബ് നരേക്കാവ് ആശംസകൾ അർപ്പിച്ചു കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അക്ബർ വേങ്ങശ്ശേരി സ്വാഗതവും ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ ജന .സെക്രട്ടറി ആഷിക് തിരൂർ നന്ദിയും പറഞ്ഞു.











