05:51am 10 September 2026
NEWS
യുഡിഎഫ് പുതുയുഗ യാത്ര ചെങ്ങന്നൂരില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു
17/02/2026  05:13 PM IST
nila
യുഡിഎഫ് പുതുയുഗ യാത്ര ചെങ്ങന്നൂരില്‍ സ്വാഗതസംഘം  ഓഫീസ് തുറന്നു

 

ചെങ്ങന്നൂര്‍: പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് ചെങ്ങന്നൂർ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഫെബ്രുവരി 26 വൈകിട്ട് 6ന് ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രത്തിന് സമീപമുളള ഗ്രൗണ്ടില്‍  സ്വീകരണം നല്‍കും. ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സ്വാഗതസംഘം ഓഫീസിന്‍റെ ഉദ്ഘാടനം ഡിസിസി പ്രസിഡന്‍റ് ബി.ബാബു പ്രസാദ് നിര്‍വ്വഹിച്ചു. 
കഴിഞ്ഞ പത്തുവർഷത്തെ  ഇടതുഭരണത്തിലൂടെ തകർന്നടിഞ്ഞ കേരളത്തെ പുതിയ യുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായി  പുതുയുഗ യാത്ര മാറുമെന്ന് ബാബു പ്രസാദ് പറഞ്ഞു. ശബരിമല ധർമ്മശാസ്താവിന്റെ സ്വർണം പൊതിഞ്ഞ കട്ടിളയും വാതിൽപ്പടിയും ധാരപാലക ശില്പങ്ങളും മോഷ്ടിച്ചവരെ ജനങ്ങൾ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു.
 കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ്, സെക്രട്ടറി സുനിൽ പി ഉമ്മൻ, കെപിസിസി അംഗം മാന്നാർ അബ്ദുള്‍ ലത്തീഫ്, ചെങ്ങന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് ഡി. വിജയകുമാർ, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ രാജന്‍ 
കണ്ണാട്ട്‌, സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ പി വി ജോൺ,  കൺവീനർ ഡി. നാഗേഷ് കുമാർ,  ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോർജ് തോമസ്,  സണ്ണി കോവിലകം, ബപിൻ മാമൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ കെ ആർ സജീവൻ, സുജിത് ശ്രീരംഗം, മുസ്ലീം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ സാബു ഇലവുംമൂട്ടില്‍, കെഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി പുന്തല, നഗരസഭ ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍, ഡോ.ഷിബു ഉമ്മന്‍, ജോണ്‍സ് മാത്യു, ഗണേഷ് പുലിയൂർ, ചാക്കോ കയ്യത്ര, ജോജി ചെറിയാന്‍, കെ.വേണുഗോപാല്‍, സുജ ജോണ്‍, കെ ദേവദാസ്, രാഹുല്‍ കൊഴുവല്ലൂര്‍, മറിയാമ്മ ചെറിയാന്‍, രാധാമണി ശശീന്ദ്രന്‍, റ്റി.കെ ഷാജഹാന്‍, സതീഷ് മാണിക്യശ്ശേരി,  ജോസ് കെ ജോര്‍ജ്,ദിലീപ് ചെറിയനാട് , സജീവ് വെട്ടിക്കാട്ട്, പ്രവീണ്‍ എന്‍ പ്രഭ, ജോജി പിന്‍ഡ്രംകോട്, അജി കുതിരവട്ടം, ഷാജി കാരയ്ക്കാട്,പി.സി തങ്കപ്പന്‍, അനില്‍ കുമാര്‍, പി.ഡി വാസുദേവന്‍, റിജോ ജോണ്‍ ജോര്‍ജ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img