05:00am 11 November 2026
NEWS
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷായുടെ ഇടപെടൽ തേടി യുഡിഎഫ് എംപിമാർ
31/07/2025  06:57 AM IST
nila
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷായുടെ ഇടപെടൽ തേടി യുഡിഎഫ് എംപിമാർ

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ തേടി കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാർലമെന്റിലാണ് കൂടിക്കാഴ്ച. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ അനുഭാവപൂർവമായ നിലപാട് എടുക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്നാണ് സൂചന. 

അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റ് പാർലമെന്റിൽ ഇന്നും പ്രതിപക്ഷം ഉന്നയിക്കും. വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നൽകിയ നോട്ടീസുകൾ തള്ളിയിരുന്നു. ഇന്നലെ ലോക്‌സഭയിലെ ശൂന്യവേളയിൽ എംപിമാർ ഈ വിഷയം ഉന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img