10:54am 18 January 2026
NEWS
നിരണം പഞ്ചായത്ത് ഭരണം സിപിഎം പിടിച്ചു
30/09/2023  12:41 PM IST
nila
നിരണം പഞ്ചായത്ത് ഭരണം സിപിഎം പിടിച്ചു
HIGHLIGHTS

നേരത്തേ യുഡിഎഫിനെ പിന്തുണച്ച രണ്ടു സ്വതന്ത്രരിൽ ഒരാൾ എൽഡിഎഫിനെ പിന്തുണച്ചു. 

പത്തനംതിട്ട: നിരണം പഞ്ചായത്ത് ഭരണം സിപിഎം പിടിച്ചു. അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് സിപിഎമ്മിലെ എം.ജി.രവി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ മുൻ പ്രസിഡന്റ് കെ.പി.പുന്നൂസ് വോട്ട് ചെയ്യാനെത്തിയില്ല.

നേരത്തേ യുഡിഎഫിനെ പിന്തുണച്ച രണ്ടു സ്വതന്ത്രരിൽ ഒരാൾ എൽഡിഎഫിനെ പിന്തുണച്ചു. നിലവിലെ വൈസ് പ്രസിഡന്റും സ്വതന്ത്ര അംഗവുമായ അന്നമ്മ ജോർജാണ് ഇടതിന് അനുകൂലമായി വോട്ട് ചെയ്തത്.  ഇതോടെയാണ് സിപിഎമ്മിന് ഭരണം ലഭിച്ചത്. ആകെ വോട്ട്–13,  എൽഡിഎഫ്–7 യുഡിഎഫ് –5 . 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img