12:43pm 11 November 2026
NEWS
കൊലക്കേസ് പ്രതിക്കൊപ്പം യുഡിഎഫ് എംഎൽഎമാർ; വിവാദം കത്തുന്നു
11/11/2026  12:19 PM IST
nila
കൊലക്കേസ് പ്രതിക്കൊപ്പം യുഡിഎഫ് എംഎൽഎമാർ; വിവാദം കത്തുന്നു

 

കാസർകോട്: അബൂബക്കർ സിദ്ദീഖ് കൊലപാതകക്കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്. ഗൾഫിൽ നടന്ന ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് നേതാക്കൾക്കൊപ്പം കേസിലെ പ്രതിയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സന്ദീപ് വാര്യർ എംഎൽഎ, എ.കെ.എം. അഷ്റഫ് എംഎൽഎ, എൻ.എ. നെല്ലിക്കുന്ന് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.

കുമ്പള മുഗു സ്വദേശിയായ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഹമ്മദ് റയീസ്. ഇയാൾക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

അതേസമയം, ചിത്രത്തിലുള്ള വ്യക്തിയെ അറിയില്ലെന്നാണ് സന്ദീപ് വാര്യരുടെ വിശദീകരണം. കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് താൻ വിദേശത്തേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി പൂർത്തിയായശേഷം മഞ്ചേശ്വരം എംഎൽഎയാണ് ജ്വല്ലറി ഉദ്ഘാടന ചടങ്ങിലേക്ക് കൊണ്ടുപോയത്. അവിടെ നിരവധി പേർ ഫോട്ടോ എടുത്തിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരിക്കാം ചിത്രത്തിലുള്ളത്. അഹമ്മദ് റയീസിനെ തനിക്ക് പരിചയമില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img