NEWS
ലീഡുയർത്തി യുഡിഎഫ്; ഇടതിന് കാലിടറുന്നു
04/05/2026 09:09 AM IST
nila

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് ക്യാമ്പുകളിൽ ആഹ്ലാദം. എൽഡിഎഫ് 64 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 71 സീറ്റുകളിൽ മുന്നിലാണ്. എൻഡിഎ 5 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
ധർമടത്ത് പിണറായി വിജയൻ ലീഡ് ചെയ്യുന്നു. മന്ത്രി എം.ബി രാജേഷും വീണാ ജോർജും പിന്നിലാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നിലാണ്. പാലായിൽ ജോസ് കെ.മാണി പിന്നിൽ. പയ്യന്നൂരിൽ ടി.ഐ.മധുസൂദനനാണ് മുന്നിൽ. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ. മൂന്നു മുന്നണികൾക്കും മണ്ഡലത്തിൽ ലീഡ് മാറിമറിയുകയാണ്. തളിപ്പറമ്പിൽ പി.കെ.ശ്യാമള മുന്നിലാണ്. കോട്ടയത്തും മലപ്പുറത്തും യുഡിഎഫിന് അനുകൂലമാണ് ആദ്യഘട്ട ട്രൻഡ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











