
ആലാ: പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് ഫെബ്രുവരി 26ന് ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രത്തിന് സമീപമുളള മൈതാനത്ത് നല്‍കുന്ന സ്വീകരണത്തിന്‍റെ ഭാഗമായി ആലായില്‍ നടന്ന കണ്‍വന്‍ഷന്‍ യുഡിഎഫ് നിയോജക മണ്ഡലം സ്വാഗതസംഘം രക്ഷാധികാരി തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ എം.പ്രമോദ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഡി.നാഗേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ ശോഭ, ശാലിനി എസ്. റീന അനിൽ,കോടുകുളഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ പി ശശിധരൻ,സന്തോഷ് മാണിക്യശ്ശേരി, ശാമുവേല്‍കുട്ടി, പി.ഡി വാസുദേവന്‍, എം.ജി രാജപ്പന്‍, രാജീവ് ആലാ, ഹരികൃഷ്ണന്‍, സതീഷ് മാണിക്യശ്ശേരി,മണിക്കുട്ടൻ, ജോൺ മാത്യു, ബീന മാത്യു, രമാ രാമചന്ദ്രൻ
തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭവനസന്ദര്‍ശനം നടത്തുന്നതിനും യാത്ര കടന്നുപോകുന്ന മണ്ഡലത്തില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ കൊടി തോരണങ്ങള്‍ക്കൊണ്ട് അലങ്കരിക്കുന്നതിനും തീരുമാനിച്ചു.











