08:11am 09 November 2026
NEWS
പി എം ശ്രീ പദ്ധതിയിൽ യു ഡി എഫ് സർക്കാർ ഒളിച്ചു കളി അവസാനിപ്പിക്കണം
31/07/2026  06:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പി എം ശ്രീ പദ്ധതിയിൽ യു ഡി എഫ് സർക്കാർ ഒളിച്ചു കളി അവസാനിപ്പിക്കണം

കൊച്ചി : വീണ്ടുമൊരു വഞ്ചന അരുത്.വിദ്യാഭ്യാസ, സംസ്കാരിക പ്രവർത്തകർ  പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ,കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ഒപ്പുവെച്ച ധാരണാ പത്രത്തിൽ നിന്ന് പിന്മാറാമെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് മുഖവിലയ്ക്ക് എടുത്ത് എം ഒ യുവിൽ നിന്ന് പിന്മാറാൻ തീരുമാനിക്കണമെന്ന് വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകർ.രാജ്യസഭയിലെ കേരളത്തിലെ എം പി യുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടി വ്യക്തവും ആധികാരികവുമാണ് 31/ 3 /27 ൽ കാലാവധി അവസാനിക്കുന്ന ഒരു പദ്ധതിയിൽ സംസ്ഥാനം 40 ശതമാനം തുക ചെലവഴിച്ച് നടപ്പാക്കാൻ മുതിരുന്നതെന്തിന്? കാലാവധി കഴിഞ്ഞാൽ പൂർണ്ണ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ശിരസ്സിൽ വരും.പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേരളം പണം കൈപ്പറ്റിയിട്ടില്ല. സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ല. ഇനി അതിന്റെ ആവശ്യവും ഇല്ല.കഴിഞ്ഞ എൽഡിഎഫ് സർക്കാർ വഞ്ചനാപരമായി ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ കീഴടങ്ങരുതെന്നും ധാരണാ പത്രത്തിൽ നിന്ന് പിന്തിരിയണമെന്നും  യു ഡി എഫ് സർക്കാരിനോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.വീണ്ടുമൊരു വഞ്ചന അരുതെന്നും പ്രസ്താവനയിൽ പറയുന്നു. പിണറായി സർക്കാർ പ്രസ്തുത കരാറിൽ മന്ത്രിസഭയറിയാതെ,രഹസ്യമായി,ഒപ്പു വെച്ച നടപടി വഞ്ചനാപരവും നിയമവിരുദ്ധവുമായിരുന്നു.അതിനെതിരെ കേരളത്തിൽ നടന്ന  പ്രതിഷേധം ശക്തവും സമഗ്രവുമായിരുന്നു. ജനങ്ങളിൽനിന്നുണ്ടായ പ്രതിഷേധത്തിന്റെ സമ്മർദ്ദത്താൽ  നടത്തിപ്പ് നിർത്തി വെയ്ക്കുമെന്ന് പറഞ്ഞു  അന്നത്തെസർക്കാർ കേന്ദ്രത്തിന് 2025  നവംബർ 10 -ന് കത്തച്ചിരുന്നു.

NEP -പൂർണ്ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ട് പോയാൽ ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടും.വിഷയം പരിശോധിക്കാൻ രൂപവൽക്കരിച്ച മന്ത്രിതല ഉപസമിതിയും പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്ന നടപടികൾ സ്വീകരിക്കാൻ  ഉതകുന്ന  നിലപാട് സ്വീകരിക്കണം ഫണ്ട് മാത്രം സ്വീകരിക്കും  കരിക്കുലം നിർദ്ദേശങ്ങൾ അവഗണിക്കുമെന്ന യു ഡി എഫ് സർക്കാർ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല .സംഘപരിവാർ കരിക്കുലം നടപ്പാക്കാനാണ് പിഎം ശ്രീ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

വിദ്യാഭ്യാസ രംഗത്തെസംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പിലാക്കാനും  അന്ധവിശ്വാസവും അശാസ്ത്രീയതയും വളർത്തിയെടുക്കാനും ഉദ്ദേശിച്ചുള്ള കേന്ദ്ര ബിജെപി സർക്കാറിന്റെ പദ്ധതിയുടെ ഭാഗമാകാൻ തയ്യാറാകരുതെന്നും വിദ്യാഭ്യാസ സ്നേഹികൾ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു 

ജസ്റ്റിസ്.പികെ ഷംസുദീൻ 
സാറാജോസഫ് 
ഡോ.എം പി മത്തായി 
പ്രൊഫ.കെ അരവിന്ദാക്ഷൻ 
ഡോ.ആസാദ് 
എം.ഷാജർഖാൻ 
രാജൻ ചെറുക്കാട് 
ഡോ.ജോർജ് ജോസഫ് 
പ്രൊഫ കെപി ശങ്കരൻ 
പ്രൊഫ. ഫ്രാൻ‌സിസ് കളത്തിങ്കൽ.
പ്രൊഫ. വിൻസെന്റ് മാളിയേയ്ക്കൽ 
ഡോ.ജ്യോതിരാജ് 
അഡ്വ ഇ എൻ ശാന്തിരാജ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img