12:00pm 21 July 2026
NEWS
റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി കാര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് യു.ഡി.എഫ് സര്‍ക്കാര്‍
20/07/2026  07:30 PM IST
സണ്ണി ലുക്കോസ്
റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി കാര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് യു.ഡി.എഫ് സര്‍ക്കാര്‍

ബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 

ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബ്ബര്‍ ഉത്പാതക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്നാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍ നിന്ന് 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img