11:26am 04 May 2026
NEWS
കേരളത്തിൽ യുഡിഎഫ് തരം​ഗം
04/05/2026  09:51 AM IST
nila
കേരളത്തിൽ യുഡിഎഫ് തരം​ഗം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം. വോട്ടെണ്ണൽ പുരോ​ഗമിക്കവെ 95 സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. ഇടതു മുന്നണി തകർന്നടിയുന്ന കാഴ്ച്ചയ്ക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത്. പരമ്പരാ​ഗത എൽ‍ഡിഎഫ് കോട്ടകൾ പോലും തകർന്നടിഞ്ഞു. നിരവധി മന്ത്രിമാർ പിന്നിലാണ്. ഏറ്റവും ഒടുവിൽ കിട്ടുന്ന സൂചനകൾ അനുസരിച്ച് 14 മന്ത്രിമാർ പരാജയത്തിന്റെ നിഴലിലാണ്. അതേസമയം, 4 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img