NEWS
കൊച്ചിൻ കോർപ്പറേഷനിലെ ഡിപിസി ഇലക്ഷനിൽ യുഡിഎഫ് ആധിപത്യം.
20/08/2026 12:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വച്ച് നടന്ന കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ തലത്തിലെ DPC ഇലക്ഷനിൽ രണ്ട് സീറ്റും യുഡിഎഫ് കരസ്ഥമാക്കി. ജനറൽ വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിച്ച ഡിവിഷൻ 30 ലെ കൗൺസിലർ ആയ അബ്ദുൾ ലത്തീഫ് 47 വോട്ടുകൾ കരസ്ഥമാക്കിയപ്പോൾ വനിത സംവരണത്തിലേക്ക് മത്സരിച്ച ഡിവിഷൻ 8 ലെ കൗൺസിലറായ കവിത ഹരികുമാർ 46 വോട്ടുകളും നേടി. BJP സ്ഥാനാർഥി 6 വോട്ടുകളും LDF സ്ഥാനാർഥി 22 വോട്ടുകളും നേടിയപ്പോൾ ഒരു വോട്ട് അസാധു ആയി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








