
യു ഡി എഫ് ജില്ലാ നേതൃയോഗം കെ പി സി സി നിർവാഹക സമിതിയംഗം എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: അയ്യപ്പ സംഗമത്തിൽ തെളിഞ്ഞത് പിണറായിയുടെ കാപട്യമെന്ന് യു ഡി എഫ് ജില്ലാ നേതൃ യോഗം.തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിൻ്റെ മതേതരത്യത്തിൽ സി പി എം നടത്തുന്ന രാഷ്ട്രീയ പരീക്ഷണങ്ങളെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത
കെ പി സി സി നിർവാഹക സമിതിയംഗം എൻ വേണുഗോപാൽ പറഞ്ഞു.യു ഡി എഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസൻ്റേഷൻ അധ്യക്ഷനായി. ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് വിശദീകരിക്കുന്നതിനായി ഒക്ടോബർ 4 ന് ജനസദസ്സ് സംഘടിപ്പിക്കും. ആലുവയിൽ നടക്കുന്ന ജനസദസ്സിൽ 5000 പേർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡിഎഫ് കൺവീനർ അടൂർപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും ജില്ലാ നേതൃയോഗത്തിൽ കെ.പി.സി.സി ജനറൽ സെകട്ടറി അബ്ദുൾ മുത്തലിബ്,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ ഗഫൂർ,യു.ഡി. എഫ്. ജില്ലാ കൺവീനർ ഷിബു തെക്കുംപുറം,ജോർജ് സ്റ്റീഫൻ , വി.കെ സുനിൽകുമാർ, ബൈജു മേനാച്ചേരി, നവീൻ ശശിധരൻ, കെ.പി. കൃഷ്ണൻകുട്ടി, തമ്പി ചെല്ലാത്ത്, ബേബി മുണ്ടാടൻ, ലത്തീഫ് പൂഴിത്തറ തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google








