NEWS
ശബരിമല സ്വർണക്കൊള്ളയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ്; ഇന്ന് പാർലമെന്റിന് മുന്നിൽ എംപിമാരുടെ പ്രതിഷേധം
15/12/2025 06:28 AM IST
nila

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ തിങ്കളാഴ്ച പാർലമെന്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10.30ന് പാർലമെന്റിന്റെ മുഖ്യകവാടത്തിൽ ധർണ നടത്താനാണ് തീരുമാനം.
കോടതി മേൽനോട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയെ നിയോഗിച്ച് കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടക്കുക. സംസ്ഥാന സർക്കാർ രൂപീകരിച്ച എസ്ഐടി അന്വേഷണത്തിൽ നിരവധി തടസ്സങ്ങളുണ്ടെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇതുവഴി സത്യാവസ്ഥ പുറത്തുവരുന്നത് വൈകുകയാണെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും എംപിമാർ ഉന്നയിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











