NEWS
പന്തളത്ത് യുഡിഎഫ് കൗൺസിലർ രാജിവെച്ചു; ബിജെപിയിൽ ചേരും
24/10/2025 11:38 AM IST
nila

പന്തളത്ത് യുഡിഎഫ് കൗൺസിലർ രാജിവെച്ചു. കേരള കോൺഗ്രസ് നേതാവ് കെ ആർ രവിയാണ് രാജിവച്ചത്. വ്യാഴാഴ്ച നഗരസഭ യോഗത്തിൽ പങ്കെടുത്തശേഷമാണ് രവി രാജിക്കത്ത് നൽകിയത്. ബിജെപിയിൽ ചേരാനാണ് തീരുമാനം.
കാൽനൂറ്റാണ്ടായി യുഡിഎഫ് പ്രതിനിധിയായി പന്തളം പഞ്ചായത്തിലും തുടർന്ന് നഗരസഭയിലും വിജയിച്ചിരുന്ന ആളായിരുന്നു കെ ആർ രവി. കഴിഞ്ഞ ഡിസംബറിൽ പന്തളം നഗരസഭയിൽ ബിജെപി ചെയർപേഴ്‌സൺ സുശില സന്തോഷിനും ഡെപ്യൂട്ടി ചെയർപേഴ്‌സൺ രമ്യയ്ക്കും എതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തതിനെ തുടർന്ന് യുഡിഎഫുമായി രവി അകൽച്ചയിലായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് വച്ച് ബിജെപിയിൽ അംഗത്വമെടുക്കും എന്നാണ് സൂചന.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











