
ചെങ്ങന്നൂർ:തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിർ ജീവമാക്കിയ ഇടതു മുന്നണിയ്ക്ക് ജനങ്ങളോട് വോട്ടു ചോദിക്കുവാൻ ധാർമ്മികമായി അവകാശമില്ലെന്ന് കെ.പി സി സി വൈസ് പ്രസിഡന്റ് റോയി.കെ. പൗലോസ് കുറ്റപ്പെടുത്തി. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുന്നു. ഈ വക കാര്യങ്ങൾ ത്രിതല പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ മുൻസിപ്പൽ യു.ഡി.എഫ് തെരെഞ്ഞെടുപ്പു കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു ഡി.എഫ് മണ്ഡലം ചെയർമാൻ ജോസ്. കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി
ജന സെക്രട്ടറി അഡ്വ എബി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി
സുനിൽ പി ഉമ്മൻ ,പി.വി. ജോൺ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് കെ.ആർ. സജീവൻ , രാജൻ കണ്ണാട്ട് , ജൂണി കുതിരവട്ടം , ബിപിൻ മാമ്മൻ , നഗരസഭാ ഇലക്ഷൻ കോ. ഓർഡിനേറ്റർ ജോജി ചെറിയാൻ , ഗണേഷ് പുലിയൂർ , നാഗേഷ് കുമാർ ,ശശി എസ്
പിള്ള , ബിജു ആർ
, സാം മല്ലാശ്ശേരി , റജി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു











