02:52pm 09 September 2026
NEWS
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു
16/12/2025  02:30 PM IST
nila
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി ചെറിയകൊണ്ണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരണപ്പെട്ടത്. ജീവനൊടുക്കാൻ ശ്രമിച്ച വിജയകുമാരൻ നായരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

ഫലപ്രഖ്യാപന ദിനമായ ശനിയാഴ്ച ഉച്ചയോടെ വിജയകുമാരൻ നായർ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. മകൻ ഉടൻ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

മണമ്പൂർ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്തായി. തിരഞ്ഞെടുപ്പ് പരാജയം അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img