
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്ര അധ്യായം കുറിച്ചുകൊണ്ട് ആറു പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസ് നേതൃത്വം നൽകുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (UDF) സമ്പൂർണ്ണ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കം 21 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വേഗതയേറിയതും തർക്കങ്ങളില്ലാത്തതുമായ ചർച്ചകൾക്കൊടുവിലാണ് 20 അംഗ മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് വൈകുന്നേരം 5 മണിക്ക് ശേഷം ഗവർണർക്ക് സമർപ്പിച്ചത്.
സോഷ്യൽ-റീജിയണൽ ബാലൻസ്; അർഹരായ പലരെയും മാറ്റിവെക്കേണ്ടി വന്നു: വി.ഡി. സതീശൻ
കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനമാണ് ഈ മന്ത്രിമാരുടെ ലിസ്റ്റെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസിന് മാത്രം 63 എം.എൽ.എമാരുള്ള സഭയിൽ മന്ത്രിസ്ഥാനത്തേക്ക് ഒട്ടനവധി അർഹതപ്പെട്ട ആളുകൾ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിന് ലഭിച്ച 11 മന്ത്രിസ്ഥാനങ്ങളിലേക്ക് ആളുകളെ നിശ്ചയിക്കുമ്പോൾ കടുത്ത പരിമിതികൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
"സാമൂഹിക യാഥാർത്ഥ്യങ്ങൾ, പ്രാദേശികമായ സന്തുലിതാവസ്ഥ (Social & Regional Balance), വിവിധ മേഖലകളെ സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവയെല്ലാം പരിശോധിച്ചാണ് എ.ഐ.സി.സി (AICC) അനുവാദത്തോടെ അന്തിമ പട്ടിക തയ്യാറാക്കിയത്. വി.ടി. ബൽറാം ഉൾപ്പെടെയുള്ള അർഹരായ പല സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഈ ഘട്ടത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്തതിൽ വലിയ ദുഃഖവും പ്രയാസവുമുണ്ട്." - വി.ഡി. സതീശൻ
ഗവർണർക്ക് സമർപ്പിച്ച 20 അംഗ മന്ത്രിമാരുടെ പട്ടിക:
പി. കെ. കുഞ്ഞാലിക്കുട്ടി
രമേശ് ചെന്നിത്തല
ശ്രീ. സണ്ണി ജോസഫ് (റവന്യൂ വകുപ്പിലേക്ക് പരിഗണിക്കുന്നു)
കെ. മുരളീധരൻ (വൈദ്യുതി വകുപ്പിലേക്ക് പരിഗണിക്കുന്നു)
ഷിബു ബേബി ജോൺ
അനൂപ് ജേക്കബ് സി. പി. ജോൺ
എ. പി. അനിൽകുമാർപി. സി. വിഷ്ണുനാഥ്,
റോജി എം. ജോൺ
ബിന്ദു കൃഷ്ണ
എം. ലിജു
കെ. എം. ഷാജി
പി. കെ. ബഷീർ
വി. ഇ. അബ്ദുൽ ഗഫൂർ
.ടി.സിദ്ധിക്ക്
കെ. എ. തുളസി
ശ്രീ. റോജി .എം .ജോൺ, ഓ ജെ.ജെനീഷ്, (യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്)
പ്രധാന പദവികൾ
സ്പീക്കർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ (സഭയിലെ മുതിർന്ന അംഗം)
ഡെപ്യൂട്ടി സ്പീക്കർ: ഷാനിമോൾ ഉസ്മാൻ
ചീഫ് വിപ്പ്: ശ്രീ. പി. ജെ. ജോസഫ് പ്രഖ്യാപിക്കും,
വകുപ്പ് വിഭജനം നാളെ . വകുപ്പുകളെ സംബന്ധിച്ച് ഘടകകക്ഷികൾ തമ്മിലുള്ള ചർച്ചകൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. ചെറിയ തിരുത്തലുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വകുപ്പുകളുടെ അന്തിമ പട്ടിക ഗവർണർക്ക് സമർപ്പിക്കുമെന്നും, അദ്ദേഹത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഗസറ്റ് നോട്ടിഫിക്കേഷനായി പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ നേതാക്കളുടെ വൻ നിര തലസ്ഥാനത്തേക്ക്
നാളെ നടക്കുന്ന ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസിന്റെ ദേശീയ നേതൃത്വവും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തിരുവനന്തപുരത്ത് എത്തും.
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ എന്നിവരുൾപ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തും. നാളെ രാവിലെ പ്രതിപക്ഷ പാർട്ടിയുടെ പ്രത്യേക സമ്മേളനവും കൺവെൻഷനും ഉണ്ടായിരിക്കുന്നതാണ്.










