02:37am 08 November 2026
NEWS
യു.ഡി.എഫ് - എൽ ഡി.എഫ്. എം.പിമാർ മുനമ്പം ജനതയെ വഞ്ചിക്കുന്നു - ഡോ. കെ.എസ്. രാധാകൃഷണൻ
02/04/2025  02:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യു.ഡി.എഫ് - എൽ ഡി.എഫ്. എം.പിമാർ മുനമ്പം ജനതയെ വഞ്ചിക്കുന്നു - ഡോ. കെ.എസ്. രാധാകൃഷണൻ

കൊച്ചി - വഖഫ് . അധിനിവേശത്തെ തുടർന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിൽ നിൽക്കുന്ന മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് - എൽ ഡി എഫ്  എം.പി മാർ പാർലമെന്റിൽ വഖഫ് നിയമഭേദഗതിയെ എതിർക്കുന്നത് മുനമ്പം ജനതയോട് ചെയ്യുന്ന വഞ്ചനയാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം ഡോ.കെ.എസ്.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

മുനമ്പം ജനതയെ വഞ്ചിച്ചു കൊണ്ട് ലോകസഭയിൽ വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്ന എറണാകുളം എം.പി. ഹൈബി ഈഡന്റെ ഓഫീസിലേക്ക് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
വഖഫ് നിയമഭേദഗതിയെ പാർലമെന്റിൽ പിന്തുണക്കണമെന്ന കെ.സി.ബി.സി. ഉൾപ്പടെയുള്ള ക്രൈസ്തവ സംഘടനകളുടെ അഭ്യർത്ഥനയെ നിരുപാധികം തള്ളിക്കളഞ്ഞിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് - എൽ.ഡി.എഫ് എം.പിമാർ.
ഇവർ കേരളത്തിന്റെ പൊതുവികാരത്തിനെതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു 

വഖഫ് നിയമ ഭേദഗതി ബില്ലിനെ  കുറിച്ച് . പ്രതിപക്ഷ പാർട്ടികൾ തെറ്റിദ്ധാരണ പരത്തുകയാണെന്ന വ്യക്തമാക്കിയ അദ്ദേഹം അത് സാധാരണക്കാരായ മുസ്ലിങ്ങൾ ഉൾപ്പടെയുള്ളവർക്ക് സംരക്ഷണം നൽകുന്നതിനാണെന്നും വ്യക്തമാക്കി.
ചടങ്ങിൽ ബിജെപി സംസ്ഥാന  നേതാക്കളായ കെ.വി.എസ്. ഹരിദാസ് ,
എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

കലൂർ മെട്രോ സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച ബഹുജന മാർച്ചിന് ബിജെപി .സംസ്ഥാന - ജില്ലാ നേതാക്കളായ പദ്മജ എസ്. മേനോൻ, പി.വി. അതികായൻ , എൻ.എം. രവി, സുനിൽ തീരഭൂമി, സി.ജി. രാജഗോപാൽ , അഡ്വ. പി എൽ.ബാബു, ലേഖാ നായിക്, കെ.കെ. വേലായുധൻ, ആർ.സജികുമാർ , അഡ്വ. പ്രിയ പ്രശാന്ത്, എൻ.എൽ. ജെയിംസ് , എൻ. സജികുമാർ, ബേബി കിരീടം, ഷാലി വിനയൻ, റാണി ഷൈൻ, സുധ വിമോദ്, കെ.വിശ്വനാഥൻ, മുരളി കുമ്പളം, പ്രസ്റ്റി പ്രസന്നൻ, കെ.ടി. ബൈജു, ഗോപു പരമശിവൻ, ഇ.വി. മനോജ്, മണ്ഡലം പ്രസിഡണ്ടുമാരായ വിനോദ് വർഗ്ഗീസ്, അഡ്വ. രൂപേഷ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img