
ഉദയംപേരൂർ സുനഹദോസ് ഇടവക പ്രതിനിധികൾ എറണാകുളം - അങ്കമാലി അതിരൂപത കൂരിയ ഓഫീസ് ഉപരോധിക്കുന്നു.
കൊച്ചി: ഏകീകൃത കുർബാന നടന്നുകൊണ്ടിരുന്ന ഉദയംപേരൂർ സൂനഹദോസ് പള്ളിൽ കുർബാന തടഞ്ഞ നടപടിയിൽ പ്രതിക്ഷേധിച്ച് ഇടവക പ്രതിനിധികൾ അതിരൂപത കൂരിയ ഓഫീസ് ഉപരോധിച്ചു.വികാരി സെബാസ്റ്റ്യൻ ഊരക്കാടന് ഹൈക്കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷൻ നിലവിലുണ്ടായിട്ടും അതിരൂപത കാര്യാലയത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം കുർബ്ബാന ഒഴികെയുള്ള കർമ്മങ്ങൾ മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. 4 മാസക്കാലം അർപ്പിച്ചിരുന്ന ഏകീകൃത കുർബ്ബാനയാണ് അതിരൂപത ഭരണ നേതൃത്വം തടസപ്പെടുത്തിയത്. ഇത്തരവാദിത്വപ്പെട്ടവരുടെ തെറ്റായ നടപടി മൂലംക്രിസ്തുമസ്സും ഇടവകയിലെ രണ്ടു തിരുനാളുകളും വിശുദ്ധ കുർബ്ബാന ഇല്ലാതെ കടന്നുപോയി.കുട്ടികളുടെ ഈ വർഷത്തെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവുംകൂരിയ നിഷേധിച്ചിരിക്കുകയാണ്. കാലാവധി അവസാനിച്ച കൈക്കാരന്മാരെ നിയമ വിരുദ്ധമായിനിലനിർത്തി യിരിക്കുന്നു.ഈ നോമ്പ് കാലയളവിൽ കുർബ്ബാന ലഭ്യമാക്കണമെന്നും വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾക്ക് ഇടവക ദേവാലയത്തിൽ അവസരമുണ്ടാകണമെന്നും ഇടവക പ്രതിനിധികൾ ആവശ്യപ്പെട്ടു. രാവിലെ ആരംഭിച്ച ഉപരോധം വൈകീട്ടും തുടരുകയാണ്. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിക്ഷേധം തുടരുമെന്നും ഇടവക പ്രതിനിധികൾ അറിയിച്ചു.
Photo Courtesy - Google








