09:03pm 12 November 2026
NEWS
യു എം എ ഐ ഖത്തർ വീൽചെയർ സേവനം ആരംഭിച്ചു
31/01/2026  04:59 PM IST
nila
യു എം എ ഐ ഖത്തർ വീൽചെയർ സേവനം ആരംഭിച്ചു

ദോഹ: യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽ ചെയർ സേവനം ആരംഭിച്ചു. വുകൈർ ക്ലബ്ബിൽ വെച്ചു നടന്ന ചടങ്ങിൽ ഐ സി സി ജന: സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട്‌ റഷീദ് അഹമ്മദ്, യു എം എ ഐ ഖത്തർ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ മണ്ണോളി തുടങ്ങിയവർ ചേർന്ന് വീൽ ചെയർ സമർപ്പിച്ചു.
യു എം എ ഐ ഖത്തർ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം
ദോഹയിൽ വീൽ ചെയർ ആവശ്യമായി വരുന്നവർക്ക് താൽക്കാലിക സഹായം ഒരുക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.

കായികഭ്യാസത്തോടൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാനിധ്യമാണ് യു എം എ ഐ എന്ന് വിളിച്ചോതുന്നതായിരുന്നു ചടങ്ങ്.
നിസമുദ്ധീൻ വി ടി, ശരീഫ് തിരുവള്ളൂർ, ഷബീർ വാണിമേൽ തുടങ്ങിയവർ സംബന്ധിച്ചു. 
സി കെ ഉബൈദ് സ്വാഗതവും അബ്ദുള്ള പൊയിൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img