
ദോഹ: യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽ ചെയർ സേവനം ആരംഭിച്ചു. വുകൈർ ക്ലബ്ബിൽ വെച്ചു നടന്ന ചടങ്ങിൽ ഐ സി സി ജന: സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, യു എം എ ഐ ഖത്തർ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ മണ്ണോളി തുടങ്ങിയവർ ചേർന്ന് വീൽ ചെയർ സമർപ്പിച്ചു.
യു എം എ ഐ ഖത്തർ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം
ദോഹയിൽ വീൽ ചെയർ ആവശ്യമായി വരുന്നവർക്ക് താൽക്കാലിക സഹായം ഒരുക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.
കായികഭ്യാസത്തോടൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാനിധ്യമാണ് യു എം എ ഐ എന്ന് വിളിച്ചോതുന്നതായിരുന്നു ചടങ്ങ്.
നിസമുദ്ധീൻ വി ടി, ശരീഫ് തിരുവള്ളൂർ, ഷബീർ വാണിമേൽ തുടങ്ങിയവർ സംബന്ധിച്ചു.
സി കെ ഉബൈദ് സ്വാഗതവും അബ്ദുള്ള പൊയിൽ നന്ദിയും പറഞ്ഞു.











